Ad Code

Thirunabi Madh Lyrics App  INSTALL NOW

കാമിൽ നബി | Kamil Nabi | Song With Lyrics | Baneesh | Sanu Shahil | Rumaz | IMK Kottakkal | Munavvir


കാമിൽ നബി | Kamil Nabi | Song With Lyrics | Baneesh | Sanu Shahil | Rumaz | IMK Kottakkal | Munavvir


1:ഹംദുമോദി സദയം ഉരയാം 
   വന്ദന പൊരുൾ അഹദിലായി (2)
   സൽപതി സലാവത്തുരയാം
   കഞ്ചന പ്രഭു നബിയിലായ്......(2)
നബി തിരു ത്വാഹ മധുവെ 
   തരമരു താജ നിതിയെ 
   നിധി മൃതു ധാര കഹനെ 
   പതി ഗുരു വരമേ തരണേ....(2)

2:ജാതരായ് നബി ഉദി മതി വരവായ് 
മികയ്ന്തുള്ള മക്ക നിറ സ്നേഹാ ധുരമാ 
മധുരമാ നിധി മധുരമേകും പതി 
അശകാലെ... 
തിരു ത്വാഹാ ചേല്.... 
മദ്ഹിൻ മധുരമാൽ ഈണമുരയുന്ന ഹാർദ്രവാരങ്ങളാ... 
ചെണ്ടിൽ സൂനമിട്ടേറെ വിരിയുന്ന ചിത്രശലഭങ്ങളാ (2)
അജബിൽ അനകം സ്വനമും വീഴലായ്......

3:ആ സമദിൻ വേധമിലന്ന് പുൽകുവാൻ ജിബ്‌രീലത വന്ന് (2)
ഓതുവാൻ ഏറെ സുറൂറിൻ നേരിൻ ഹിദായത്തിൻ വേദമതേ 
ഓതുവാൻ അദ്മ് ജവാബ് വിറയുന്നു നബി മുത്തിൻ സമയമതേ 
കരളിൽ ഉറയും ഹൃദയം അറിയും
അഹദിന്റെ വചനമിതാ... 
യാ റസൂലേ യാ ഹബീബെ 
ഇഖ്റഹിൻ ധ്വനികൾ ഉരുവിടുമോ(2)  
                  
4:ത്വാഹിഫിൽ ചെല്ലുന്നേ 
കനക തൗഹീദ് അനക മൊഴിയുന്നു പ്രവചനത്തിന്റെ മാർഗ്ഗമാലെ (2)
പതിരിട്ടു തലമതിലാകെ കതിർ കവജം 
നബി മധു മൊഴിയുന്നു പുണരുവാനില്ല വിധി തന്നു അവരന്നു ദഖലതിനോ അവരില്ല...
                
5:ആ ചന്തം ഒളിവേകി മുന്തുന്നു മൊഞ്ചിലും മികവായ്‌ 
താരം നബിയന്ന് അഹദിന്റെ മൊഴിയത് പറയാൻ 
തഫ്ളീലത്തിൻ വഴികൾ 
ആ നബി ചൊന്ന ധ്വനികൾ(2)
അവലംബം വിധി പകരാൻ നേത്രമാൽ......
സീനതാം നബി മുത്ത് 
ശീലൊത്ത കതിരൊത്ത് 
നൂറൊത്തൊരു അഹദത്ത് 
നേരുന്നിത വിധ മുത്ത്....(2)

6:മണ്ണും വിണ്ണും പ്രണയിച്ച ചന്ദ്രിക പാൽ ചിരി നബി മുല്ലേ(2)
സകല ഗ്രഹത്തിൻ അത്ഭുതമേ.. 
അശരണരിൽ നിറ സ്വാന്തനമേ... 
ആ തിരു സ്നേഹം ആലമിലെങ്ങും ഉത്ഭവികുന്നു
ആതിര ഗേഹം കണ്ട് കൊതിക്കും ഖൽബകമുരുകുന്നു.. 
ആ പ്രഭ ശോഭിതമാകെ
ആകെയും രിള ഫർഹാലെ....(2)

    
7:ഹാദിയെ പുൽകിടലായ്‌......
ആശ്രയം നൽകിടലായ്‌.......
ആറ്റൽ റസൂലിന്റെ കല്പനകൾ അദബിൽ പുണർന്നിടലായ്‌......(2)
ഹിതം തന്ന നേതാവിൽ ഇഖ്‌ലാസതിലായ്‌ അവർകൂടി...
ഇലാഹിന്റെ ദീനിന്നായ്‌ ഇതിഹാസമിലായ്‌ പോരാടി.....
ശുഹ്ർ പെറ്റ ഗസ്‌വത് ഖന്ദകിലും വിജയിക്കലായ്‌....
ശുക്രിന്റെ ഹാരം സുബ്ഹാനിലുറച്ചതിലായ് മനം നിറവായ്.....
          
8:സ്നേഹത്താൽ തീർത്തൊരു കാവ്യം......
സന്മാർഗത്തിന്നഭിവാജ്യം.....
സൗഭാഗ്യം തന്നവരാം റബ്ബിൻ വരദാനം(2)
അധരം വിടരും മൊഴി സാന്ദ്രമായ്‌.....
അനഘം പടരും സ്നേഹാർദ്രമായ്‌.....(2)
ആശ്രയ ഗേഹം ആരിലും സ്നേഹം 
ആഗ്രഹം ചൊന്നാൽ ആർദ്രമീ സൂനം....
                      
9:അജബുകളായ് നബി പറയും 
അകമുണരാൻ വിധി വിരിയും(2)
അജബതിലും അഖിലരിലും ശ്രുതി മൊഴിയായ് 
അദബദിലും അകമുണരും സ്ഥിതി ഫർഹാ(2) 
മരുവിന്റെ മരിചിക തര പൊരുൾ വചനം 
മലരൊത്ത നബി ഹുദ അഹദിന്റെ അരുൾ വദനം

10:നേരം നബിയോരിലെത്തി ദാനം......
നേരിൽ ഫർദാൻ കനിഞ്ഞൊരു സ്നേഹ സമ്മാനം.....(2)
പനി മതിയിൽ ഫറഹുദിവായ്...
പകലായ്‌ വഹ്ദ് പുലർന്നിടലായ്‌.....
ബദറുതിയായ്‌ നബിയണവായ്‌...
പരനിൽ ഹംദ്‌ ചൊരിഞ്ഞിടലായ്‌......

11:ഉടയവന്റെ ഉതക്കമാലെ ഉലകിലൊന്നായ്‌ ഉദിത്ത നൂറെ...
ഉദിച്ച സൂര്യൻ ജ്വലിക്കും പോലെ ഉതവിയാണ് യാ റസൂലേ.....(2)
ജഹ്‌ലിന്റെ ഇരുൽനീക്കി ഒളിവു പകർന്നൊരു തങ്ങളെ.....
ജകമതിലഖിലവും പുകള് പറഞ്ഞൊരു തിങ്കളെ( 2)
മികവ തികവാണലിവിൻ പൊരുൾ വദനം...... 
തിര മുറിയാതമൃതം വിതറും അരുൾ വചനം......


12:സായൂജ്യം .... ഉദിമതി ബദറിന്റെ മദ്ഹിലലിഞ്ഞാൽ ...
സാഫല്യം .... നബി മലരിതൾ മധു മദദ് കനിഞ്ഞാൽ.... 
അംലാകും അർവാഹും അഴകിൽ വാഴ്ത്തിയ തിരു നാമം......
അഷ്ചാറും അഹ്‌ചാറും അജബിൽ തീർതൊരു അപദാനം.....
 സൗഹാർദം .... നിത്യമീ മാനവ ഹൃത്തിൽ കൊളുത്തിയ.... 
സൻമാർഗം.... ദിക്കുകളൊക്കെയും ഹഖ് പരത്തിയ.......
ശാന്തി തൻ ദീപമായ് ശാധ്വല വീഥിയിൽ വന്നൊരു അവ ദൂതർ
സുര സുഖമേകിയ തിരു ദൂതർ
_______________________________________

        Lyrics:imk കോട്ടക്കൽ
                   :മുനവ്വിർ ചുള്ളിപ്പാറ
Music:ഷമീം ചെലൂർ
            :അസ്‌ലം വളാഞ്ചേരി

Post a Comment

0 Comments

Close Menu