
കണ്ണാലെ കണ്ടവർ തേടും | Kannale Kandavar Thedum | With Lyrics | Twaha Thangal Pookkottur | Abu Raza Saqafi Sincere
കണ്ണാലെ കണ്ടവർ തേടും
ഒരു വട്ടം കൂടി
കാതാലെ കേട്ടവർ പാടും
പല വട്ടം കൂടി
വിണ്ണിൽ ചന്ദ്രൻ പൂത്തുലഞ്ഞപോലെ
സ്വരമാകെ തേനിൽ ചാലിച്ച ശീലെ
അഹ്മദ് മുഹമ്മദ് റസൂലേ
ഉപ്പയെ കണ്ടില്ല പൂമതി
അല്പമേ ഉമ്മയിൽ വിധി
ഉപ്പയാണ് ഉമ്മയാണ് ഞങ്ങളിലങ്
ആ തലോടലേറ്റവർക് നന്മയും വന്ന്
സയ്യിദുൽ കൗനയ്നി
ജദ്ധുൽ ഹസനയ്നി
വിയർപ്പിന്റെ തുള്ളി മായും മുന്നേ
വേതനം നൽകുവാൻ ചൊന്നേ
മാനവരാശിക്ക് മേന്മ തീർത്ത മുത്തൊളി
മനസം അഖിലം വാഴും ഖമറൊളി
സയ്യിദുൽ കൗനയ്നി
ജദ്ധുൽ ഹസനയ്നി
0 Comments