Ad Code

Thirunabi Madh Lyrics App  INSTALL NOW

മുത്ത് റസൂലുള്ള തങ്ങളേ | Muth Rasoolullah Thangale | Thirunabippatt 2 | With Lyrics | Nasif Calicut | Swadique Azhari Perinthattiri








മുത്ത് റസൂലുള്ള തങ്ങളേ | Muth Rasoolullah Thangale | With Lyrics | Nasif Calicut | Swadique Musliyar Perinthattiri


മുത്ത് റസൂലുള്ള തങ്ങളേ...
ഹൃത്തിൽ നിലാവേകും തിങ്കളേ...(2)
അങ്ങാണീ ലോകത്തിൻ നായകരെന്നു 
ഞാൻ നാളു നീളെ പറഞ്ഞൂ...
അങ്ങേക്കല്ലാതിവിടെ അധികാരമില്ലെന്ന് ആയിരം നാവാലെ മൊഴിഞ്ഞൂ...
അങ്ങേക്കു വേണ്ടി അലറി അവസാനമായെങ്കിൽ അഭിമാനമെന്ന് തെളിഞ്ഞൂ...
അങ്ങൊന്ന് കനിഞ്ഞവരിരു ലോകത്തും രാജകീയരാണെന്നത് പാരിൽ പരന്നൂ...
 يَمِينًا بِرَبِّي..إِنَّ قَلْبِي يُحِبُّهُ...
وَذَاكَ رَجَائِي... فِي الْحَيَاةِ... وَفِي الْمَمَات

  (മുത്ത് റസൂലുള്ള...)

പാവന ജീവിതമേക്കാൾ പ്രഭാ നിറഞ്ഞതൊന്നും പാരിതിലില്ല തന്നെ പാടി നടന്നൂ...
പാലകനീ പതികനിലേകി തന്ന നിഅ്മത്തുകൾ പാലൊളി നൂറിൻ ദീനിനായി ചൊരിഞ്ഞൂ...
പാപ പതാകയേന്തി ഞാൻ നടന്ന നാളതിലും പാതി തകർന്ന് ഞാൻ മദീന നടന്നൂ...
പാതിര നേരമിലും പാതിയുറങ്ങീ തെളിഞ്ഞ് പാടെ തളർന്ന് ഞാൻ സ്വലാത്ത് മൊഴിഞ്ഞൂ...
പാരിടമിൽ പലരും പതികരെ പണിഞ്ഞ നേരം പരിഭവമാലെ എന്റെ ഖൽബ് കരഞ്ഞൂ...
പാവന പാത സേവകർ പടർന്ന് പ്രഭ ജ്വലിക്കാൻ പ്രതികൂലങ്ങളിലും പാപി തുനിഞ്ഞൂ...(2)
തിരുകരമൊന്ന് തന്ന് തളരുകയില്ലെന്ന് ചൊന്ന് ഒരുദിനമണയുമോ ഞാനേറെ നുണഞ്ഞൂ...(2)
ഒരുദിനമണയുമോ ഞാനേറെ നുണഞ്ഞൂ...
 يَمِينًا بِرَبِّي..إِنَّ قَلْبِي يُحِبُّهُ...
وَذَاكَ رَجَائِي... فِي الْحَيَاةِ... وَفِي الْمَمَاتِ...

  (മുത്ത് റസൂലുള്ള...)

കാമിലരായ തങ്ങൾ മാത്രമാണി ലോകമെന്ന് കാതുകളഖിലമിൽ ഞാനേറെ പറഞ്ഞു...
കാലമതേറെ കഴിഞ്ഞെന്നിരുന്നാലും പുതുമ തങ്ങളിൽ മാത്രമാണ് ലോകമറിഞ്ഞൂ...
കാവലിരുന്ന പ്രാവ് പോലും മദ്ഹിനർഹമായ് കോടി മനങ്ങളിലെ സുകൃതമണിഞ്ഞൂ...
കാതമതേറെയകലെ എങ്കിലുമാ ത്വയ്ബയൊന്ന് കണ്ടിടുവാൻ കരങ്ങളേറെ കരഞ്ഞൂ...
കാടകമിൽ കിടന്ന് വെന്തുരുകാനാണു വിധി എങ്കിലും തങ്ങളെ പറഞ്ഞ് കഴിയണം... 
കാലിടറാതെ ലോകമഖിലമങ്ങയെ പറഞ്ഞ് കരളിലിടം കനിഞ്ഞ് യാത്ര പിരിയണം..(2)
ഖബറകമിൽ വരുന്ന മുമ്പ് തങ്ങളെന്നെയൊന്ന് കനിവു നിറഞ്ഞ സ്നേഹ കൂട്ടിൽ ചേർക്കണം...(2)
കനിവു നിറഞ്ഞ സ്നേഹ കൂട്ടിൽ ചേർക്കണം...
 يَمِينًا بِرَبِّي..إِنَّ قَلْبِي يُحِبُّهُ...
وَذَاكَ رَجَائِي... فِي الْحَيَاةِ... وَفِي الْمَمَاتِ...

Post a Comment

0 Comments

Close Menu