പിരിശപ്പദം ചേരും പരിശൊത്തമാല | Pirishappatham | With Lyrics | Shameem Tirurangadi | Marvan Vengara | Abu Mufeedha Tanalur
പിരിശപ്പദം ചേരും പരിശൊത്തമാല...
പരിശുദ്ധ നൂറാം നബിയിൽ അശകൊത്ത നൂലാ...
ഇശലിൽ അതിശയ ശീൽ ശകലം സദാ ഈണമണിഞ്ഞു
മഷിയിൽ മഅശൂഖിൻ സ്നേഹ വിവർണം ഈറനണിഞ്ഞു
കീർത്തനമർഥമിൽ ഹാർദ പ്രകാശമിൻ
രേണുവിൻ വാഹകരായ്
മമ ഹൃത്തകം സാർഥ സുധാ
മദ്ഹോതിടും നേരമെ ശാദ്വലമായ്...(2)
ഖൈറെ പ്രകീർത്തിച്ചു പാടാം
നൂറിൻ അപദാന സാഗരം താണ്ടാം...
ഖിദം കണ്ട സാര വിലാസമിൽ യുഗം സാക്ഷി ചൊന്നാരേ...
പദം കൊണ്ട നേരമാകാശമിൽ ദിഗന്തം പുകഴ്ത്താരേ...(2)
ദിഗന്തം പുകഴ്ത്താരേ...(2)
ഉദികണ്ട ഹൂറികൾ സ്നേഹ
തുകില് വിടർത്തി തകില് മുഴക്കി
മുകിൽ വർണയങ്കി പരത്തി മകുടമൊരുക്കി
തണല് നിവർത്തി... ഷറഫുൽ ബഷർ ചാരേ...(2)
കരം പുണർന്തവർ പരം അണൈന്ത്
പങ്കം നിറൈന്ത മനം തിരു പൊലിവതാൽ
ലെങ്കിടണം നീളെ....
ചൊങ്കതിൽ തങ്കമാ ലെങ്കും മുഖത്തുദി
കണ്ടിടണം നാളെ...(2)
ഖൈറെ പ്രകീർത്തിച്ചു പാടാം
നൂറിൻ അപദാന സാഗരം താണ്ടാം...
ചിതം പൂണ്ട സ്വാദം സാധക സുഖം ബിണ്ടുരത്താരോ...
ഹുദാ ഖാദിറിൻ തിരു ഫള്ലിനെ ഇതാ പാടി വാഴ്ത്താരോ(2)
ഇതാ പാടി വാഴ്ത്താരോ...(2)
യുഗം സാർഥ നൂറിതിനതിപധി
ബാദിറാം ജ്യോതി കാരുണർ ഹാദി
ജഗം വാഴ്ന്ത ത്വാഹിറിൻ ഖ്യാതി രാഗമിൽ ചൂടി
രാപകൽ പാടി... ലിവാഉൽ ഹംദിൻ ചാരെ...(2)
ഇടം വരാനാ വരം തരാനാ...
ശരണമാ തീർഥം സുഖം തര വേണമേ
അമ്പിയ രാജാവേ...
സുകൃതമായ് കൗസറിൻ മധുരിത പാനവും
ആശയാം ത്വാഹാവേ...(2)
ഖൈറെ പ്രകീർത്തിച്ചു പാടാം
നൂറിൻ അപദാന സാഗരം താണ്ടാം...
0 Comments