നൂറായ് നൂറൊളിവായ്...
നൂറുൽ അൻവാരി ത്വാഹാ...
അഴകിന്നഴകാം സിറാജാ...
മധുര മദീന നിലാവാ...(2)
ഖൽബിൽ വ്യഥയേറിടുമ്പോൾ...
നോവിൽ ഞാൻ നീറിടുമ്പോൾ...(2)
തുണയായി... തണിയായി... വന്നിടും മലരാ...(2)
ഹബീബീ ഹുദാ... ഹുദാ തുഹീ ഫിദാ...(2)
യാ റഹീം... യാ അലീം... യാ അളീം...(2)
(നൂറായ് നൂറൊളിവായ്...)
സുകൃത സുവർഗ്ഗപ്പൊൻ മലരായ്...
വിശുദ്ധ സുബുലതിൽ അഴകായ്...(2) ആ.....
മരുഭൂവിലായ്... മരതകമായുദിച്ചു...
മധു താരമായ്... മണ്ണിലീമാൻ വിതച്ചു...(2)
സുഖ സുധ ദീനിസ്ലാം വെളിച്ചം...
സുരഭിതമാക്കി സദാ തികച്ചും... (2)
മധുരിതമാക്കിയ പാതകളിൽ...
തെളിയും സകലം പൊരുളുകളായ്...(2)
മൊഴി സാരം... നിറ ധീരം... ത്വാഹാ റസൂൽ...(2)
ഹബീബീ ഹുദാ... ഹുദാ തുഹീ ഫിദാ...(2)
യാ റഹീം...യാ അലീം... യാ അളീം...(2)
(നൂറായ് നൂറൊളിവായ്...)
ആ വഴികൾ... ഹൃദയം സുഗന്ധമാക്കും...
തിരുമൊഴികൾ... അഭയം നിലാവു തീർക്കും...(2)
മിക മിഅറാജ് തുറന്ന വാതിൽ...
ഹദിയ ഇബാദ വിരിഞ്ഞ കാതൽ...(2)
കരുണയിലൊഴുകിയ സ്മൃതികളിലായ്...
നിറയും മദ്ഹിൽ മഷി ചേർക്കാം...(2)
ഗുരു നേത... തിരു പാത... ത്വാഹാ റസൂൽ...(2)
ഹബീബീ ഹുദാ... ഹുദാ തുഹീ ഫിദാ...(2)
യാ റഹീം... യാ അലീം... യാ അളീം...(2)
©Midlaj Thiruvambady Blogspot
"ഹബീബി ഹുദാ"
✍️Lyrics: Jafar Sa'adi Irikkoor
🎤Singer: Ziyad Vallakkkadavu
✍️Lyrics: Jafar Sa'adi Irikkoor
🎤Singer: Ziyad Vallakkkadavu
0 Comments