• Watch Full Song On YouTube
മുത്തായ തങ്ങളെ മുഅ്മിൻ കാണും ദിനമന്ന് | Muthaya Thangale | Mehafooz Rihan Beypore | Aboo Muhammed
ʟʏʀɪᴄꜱ : ᴀʙᴏᴏ ᴍᴜʜᴀᴍᴍᴇᴅ
ꜱɪɴɢᴇʀ : ᴍᴇʜᴀꜰᴏᴏᴢ ʀɪʜᴀɴ ʙᴇʏᴩᴏʀᴇ
يَا رَبِِّ صَلِِّ عَلَى النَّبِيِّ مُحَمَّدٍ
مُنْجِي الْخَلَائِقِ مِنْ جَهَنَّمَ فِي غَدٍ
മുത്തായ തങ്ങളെ മുഅ്മിൻ കാണും ദിനമന്ന്
മതിയോരെ കയ്യാലെ കൗസർ പാനം തരുമന്ന്
ഉമ്മത്തീ എന്നു ശഫാഅ തേടും ദിനമന്ന്
അതിരില്ലാ സ്നേഹമൊഴുക്കും ത്വാഹാ റസൂലന്ന്
يَا رَبِِّ صَلِِّ عَلَى النَّبِيِّ مُحَمَّدٍ
مُنْجِي الْخَلَائِقِ مِنْ جَهَنَّمَ فِي غَدٍ
റബ്ബുർറഹീമിന്റെ കാരുണ്യമേറും നാളന്ന്
ഖാലികാം നാഥൻ അഫ് വുമേറെ തരുമന്ന്
തിരു ശഫാഅത്താൽ സ്വിറാത്തുമന്നു കടക്കുന്ന്
മിഫ്താഹ് ത്വാഹാ സുവർഗ്ഗ വാതിൽ തുറക്കുന്ന്
يَا سَيِّدَ السَّادَاتِ جِئْتُكَ قَاصِدًا
أَرْجُو حِمَاكَ فَلَا تُخَيِّبْ مَقْصَدِي
അഹ്ബാബോരുമ്മത്തും ഏറ്റം ആശിച്ച നാളന്ന്
സുമറൻ സുമറാ ആ ജന്നത്തിൽ കടക്കുന്നന്ന്
സ്വർഗ്ഗമെല്ലാം കാത്തിരുന്ന സന്തോഷ നാളന്ന്
സത്തായ നൂറിന്റെ തൃക്കല്യാണവും ജോറന്ന്
قَدْ حَلَّ بِي مَا قَدْ عَلِمْتَ مِنَ الْأَذَى
وَالظُّلْمِ وَالضُّعْفِ الشَّدِيدِ فَأَسْعِدِ
സ്വർഗ്ഗത്തിൻ സ്വർഗ്ഗമായ്
ഏറ്റം റഹ്മത്തോർ വരുമന്ന്
മുഹിബ്ബിന്റെ ഖൽബകം ഇശ്ഖിൽ മിന്നിത്തെളിയുന്ന്
റബ്ബിൻ ലിഖാ കണ്ട് സ്വർഗ്ഗം പോലും മറക്കുന്ന്
എപ്പോഴും കാണുവാൻ സ്വർഗ്ഗക്കാരു കൊതിക്കുന്ന്
مَالِي سِوَى حُبِّي لَدَيْكَ وَسِيلَةٌ
فَامْنُنْ عَلَيَّ بِفَضْلِ جُودِكَ أَسْعَدِ
അർഹതയില്ലിവന്നാ സുഖ സുവർഗ്ഗത്തിന്ന്
ആവതുമില്ലാ നരകം താങ്ങാനടിയന്ന്
കനിയെന്റെ പാപം പൊറുത്ത് തൗബായും നീ തന്ന് കഠിനമാം പാപം പൊറുക്കാൻ നീയല്ലാതാരിന്ന്
إِنِّي نَزِيلُكَ وَالنَّزِيلُ لَدَيْكَ يَا
خَيْرَ الأَنَامِ بِكُلِّ خَيْرٍ يَغْتَدِ
ത്വാഹാ ശഫാഅത്തല്ലാതെയൊന്നില്ലടിയന്ന്
തരണമെനിക്ക് എൻ ബാവാ ഉമ്മ അഹ് ലിന്ന്
ഖൈറൽവറാ യാ റസൂലല്ലാ ഖുദ് ബി അയ്ദീനാ
ഹൈറാനൻ ജിഅ്തുക റഹ്മത്തല്ലാ യാ ഹാദീനാ
مَوْلَايَ صَلِّ وَسَلِّمَ دَائِمًا أَبَدًا
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمِ
©Midlaj Thiruvambady Blogspot
0 Comments