Ad Code

Thirunabi Madh Lyrics App  INSTALL NOW

നബിദിന സ്വാഗത ഗാനം 2024 | ജകമാകെ അനുഗ്രഹിച്ച് | Nabidina Welcome Song | Kasim Amini | Shihab Parammal


     • Watch Full Song On YouTube 

നബിദിന സ്വാഗത ഗാനം 2024 | ജകമാകെ അനുഗ്രഹിച്ച് | Nabidina Welcome Song | Kasim Amini | Shihab Parammal

ʟʏʀɪᴄꜱ : ᴋᴀꜱɪᴍ ᴀᴍᴀɴɪ ᴀᴍɪɴɪ
ꜱɪɴɢᴇʀ : ꜱʜɪʜᴀʙ ᴩᴀʀᴀᴍᴍᴀʟ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ജകമാകെ അനുഗ്രഹിച്ച് 
അഹദിൻ റസൂലുല്ലാഹി
നബി ജന്മ സുദിനം വന്നണഞ്ഞുവല്ലോ...
ജനമാകെ അദബില് ജന രാജർ ഫിക്റില്
ബഹറില് മദ്ഹുകൾ ഉരുത്തുവല്ലോ...
വീടുള്ളം മൗലിദിന്റെ മഹനിയതയിൽ മുങ്ങി
നാടെങ്ങും അതിൻ പ്രതിധ്വനികൾ പൊങ്ങി...
മുകളേഴാകാശങ്ങളിൽ റബീഇൻ തിളക്കം തിങ്ങി
മണ്ണും മനസ്സിൽ ധാരെ സുറൂറും തങ്ങി...

അബ്ദുല്ലാഹ് ആമിനാ ബീവി
ദമ്പതികൾക്കാരോമൽ സ്വബീ...(2)
അന്ന് റബീഉൽ അവ്വലിലായ് ഉദയം കൊണ്ടു...
അന്ന് മുതൽ ഈ മാസം 
പരിശുദ്ധത പൂണ്ടു...(2)

പുണ്യങ്ങൾ പൂത്തുലയുന്ന
പൂമുത്തിൻ പിറവി നടന്ന
പരിശുദ്ധ റബീഇൻ 
സ്വാഗതമോതാം സന്തോഷമിനാല്...(2)

തംജീദിൻ തഹ്മീദിൻ അകമ്പടിയോടെ വരും 
ദീനുൽ ഇസ്‌ലാമിൻ ഘോഷ റാലിയിലായ് മധുരം 
തന്ന സന്മനസ്സുകൾകേകും തർഹീബുകൾ...(2)

ആത്മീയ മജ്‌ലിസിൻ അമരത്തിൽ ഇരുന്നിട്ട്
അഹദോട് ദുആ ചെയ്യാൻ കരം ചേർത്തിട്ട്
നമ്മിൽ ഉപദേശ നിർദേശം അരുളും തട്ട്
ബഹു വന്ദ്യ ഗുരുവര്യർ മദനി ഉസ്താതവരിൽ
മദ്റസാ പ്രിൻസിപ്പാൾ അഹ്‌സനി ഉസ്താദിൽ
നല്ല സ്നേഹാദരങ്ങളോടെ സ്വാഗതം ചൊന്ന്
നിറമുള്ള സദസ്സ് ഇതിൽ നല്ല വജസ്സ്
ഹൃദയത്തിൽ ഇഷ്ഖ് 
റസൂലുള്ളോരുടെ മജ്ലിസ് ത്വാഹാ -
തങ്ങൾക്കാണെല്ലാം എന്നത് ഞങ്ങൾക്കന്തസ്സ്
               
മദ്റസാ സെക്രെട്ടറി സൈദലി സ്വിദ്ധീഖിയിലും അതുപോൽ കൺവീനർ പൂകുഞ്ഞി അവരിലും 
അങ്ങനെ സഹകാരികളിൽ 
കുല്ലിൽ സ്വാഗതം ചൊന്ന്...

പാട്ടിന്റെ താളത്തിൽ 
ചുവടുകൾ ചലിക്കുന്നു 
ചിരി ചുണ്ടിൽ തെളിയുന്നു 
ദഫിന്റെ നാദത്തിൻ 
മധു കാതിൽ പതിക്കുന്നു 
കുളിരകം നിറക്കുന്നു 
ആടിയും പാടിയും ആദര നബിയുടെ ജന്മ ദിനത്തിൻ സൗരഭമേകാൻ 
ശലഭഗങ്ങൾ ഉണ്ടിവിടെ - 
കുഞ്ഞു കുസുമങ്ങൾ ഉണ്ടിവിടെ 
മിന്നും പ്രകടന മികവില് ചമയത്തിൻ മധുരിമ ഉണ്ടാനേ വല്ലാതെ അത് കണ്ടാനേ...(2)

യാ നബി സലാം അലൈക്കും
യാ റസൂൽ സലാം അലൈക്കും
യാ ഹബീബ് സലാം അലൈക്കും
സ്വലവാതുള്ളാഹ് അലൈക്കും
സ്വല്ലല്ലാഹു അലാ മുഹമ്മദ്
സല്ലല്ലാഹു അലൈഹി വ സല്ലം
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu