• Watch Full Song On YouTube
അമ്പരമിൽ പാലൊളി ചിന്തി | നബിദിന ഗാനം | Ambaramil Paloli Chinthi | Shaijal Odungakkad | Ayman, Ayan, Yamin
ʟʏʀɪᴄꜱ : ꜱʜᴀɪᴊᴀʟ ᴏᴅᴜɴɢᴀᴋᴋᴀᴅ
ꜱɪɴɢᴇʀꜱ : ᴀʏᴀɴ, ᴀʏᴍᴀɴ, ʏᴀᴍɪɴ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അമ്പരമിൽ പാലൊളി ചിന്തി
അമ്പിളി വന്നതെൻ മുത്ത് റസൂലിൻ
അമ്പർ മണം വീശിടുമാ തിരു
മേനിയെ പുൽകാനോ...
ചെമ്പകപ്പൂ ചേലഴകൊത്തൊരു
ചെമ്മലർ റോജ തിങ്കൾ ഹബീബിൻ
സുന്ദരമാം പൂമുഖം കണ്ട്
കൺകുളിരാവാനോ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
അന്നൊരു പുണ്ണ്യ റബീഇലെ തിങ്കൾ
തന്നൊരു നിത്യവസന്തമാ തങ്ങൾ
മന്നവനാദരമേറ്റിയ പൈതൽ (2)
തരുളാറ്റൽ തിരു ദൂതർ മക്കയിൽ
ഹഖൊളി വീശി പിറന്നു
മന്നാന്റെ അമ്പിയരിൽ മിക
മുസ്തഫ സ്വല്ലല്ലാഹ്...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
എന്തൊരു സുന്ദരമാമലർ മേനി
ചന്തന പൂമണം വീശിടും താനേ
ചന്ദിരശോഭയും തോൽകുമാ ഭംഗി...(2)
ബഹറലകൾ തഴുകിവരും കുളിർ
തെന്നലുമാ മദ്ഹോതി വരുന്നേ...
ഷറഫെ പൊൻ ഉദിമതിയേ തിരു
ത്വാഹ റസൂലുല്ലാഹ്....
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
സത്യസിറാജരെ മക്കയിൽ അന്ന്...
മർത്യകുലത്തിന്നാകെയിൽ വന്ന്
നിത്യ വിമോചന പാത തുറന്ന്...(2)
ഇരുളിന്റെ കരിമ്പടം
പുതച്ചുള്ള അറേബ്യയിൽ
ഇസ്‌ലാമിൻ പൊൻ തിരിവെട്ടം
കാട്ടിയ നൂറുല്ലാഹ്...
©Midlaj Thiruvambady Blogspot
0 Comments