Ad Code

Thirunabi Madh Lyrics App  INSTALL NOW

താരങ്ങൾ പോലൊളി മിന്നും പാലൊളി നൂറുള്ളാഹ് | Tharangal Pololi Minnum | Madh Song Lyrics | Salman SV Vengara | Shukoor Irfani Chembirika


     • Watch Full Song On YouTube

താരങ്ങൾ പോലൊളി മിന്നും പാലൊളി നൂറുള്ളാഹ് | Tharangal Pololi Minnum | Madh Song Lyrics | Salman SV Vengara | Shukoor Irfani Chembirika

 ALBUM : THAKBEER
 SONG : THARANGAL POLOLI MINNUM
 LYRICS : SHUKOOR IRFANI CHEMBIRIKA
 SINGER : SALMAN SV VENGARA
 CHANNEL : SHUKOOR IRFANI MEDIA 


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
താരങ്ങൾ പോലൊളി മിന്നും
പാലൊളി നൂറുള്ളാഹ്...
മോഹങ്ങൾ ചൊല്ലിടുമോർ
ക്കരുവായ ഹബീബുള്ളാഹ്...(2)
അഴകൊത്ത സിറാജല്ലേ
മലരമ്പിയ നൂറല്ലേ...(2)
മതിയഞ്ചിടും പുഞ്ചിരി നെഞ്ചമിൽ
സന്ധ്യനിലാവിൻ പൊന്നൊളി
യേകും ഹബീബെ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (താരങ്ങൾ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
തിങ്കളതൊന്നിന്റെ ഭംഗി പറഞ്ഞു
വരുന്നൊരീ ആശിഖുകൾ...(2)
എങ്കിലതെത്ര പറഞ്ഞാലും തീരാ
കടലാണ് നൂറിൻ പുകൾ...(2)
മധുവൂറുന്ന പാനമതിൽ 
രുചിയേറുന്ന തേൻമദ്ഹിൽ...(2)
നിസ്തുലമസ്തമാ സൂര്യസമത്തിലുദിക്കും 
മുസ്തഫ സ്നേഹ നിലാവേ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (താരങ്ങൾ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ബാനത് സുആദ തൻ ഈണത്തിൽ
കഅ്ബിൻ മനസ്സു തുറന്നില്ലേ...(2)
ഇന്നർ റസൂലള്ളാഹ് സൈഫുൽ
മുസ്താ ദാബി പാടിപ്പുണർന്നില്ലേ...(2)
ത്വാഹാ പുഞ്ചിരി മീട്ടില്ലേ...
തളിർ പൂവുമിഴിച്ചില്ലേ...(2)
ചന്തമിൽ മുന്തും ഹബീബിനെ എന്തു 
പറഞ്ഞാൽ സന്തുല കാവ്യമതാകും...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (താരങ്ങൾ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആതുര വേദന കൊണ്ടു തളർന്നൊരാ
ബൂസൂരി പാടിയില്ലേ...(2)
ബുർദ തന്നർഥം കൊണ്ടൊന്ന്വർത്ഥമായോരാ
ഇശ്ഖിന്റെ താളമില്ലേ...(2)
ഉള്ളിൽ പൊള്ളുന്ന പ്രേമവുമായ്
ഖൽബിൽ തീരാത്ത ദാഹവുമായ്...(2)
നെഞ്ചിലെ പഞ്ചമി മീട്ടിയ പുഞ്ചിരി കൊണ്ടേ
കഞ്ചുകപ്പൂവാം റസൂല്...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu