• Watch Full Song On YouTube

ചലിക്കാത്ത ശരീരത്തിനുടമയായ് | Chalikkatha Shareerathinudamayay | Song Lyrics | Rashid Pallikkal | Abid Puliyakkode

 ALBUM : PRANAYAGEETHAM
 SONG : CHALIKKATHA SHAREERATHIN
 LYRICS : ABID PULIYAKKODE
 SINGER : RASHID PALLIKKAL
 MARKETING : AL NASHR MEDIA 


ചലിക്കാത്ത ശരീരത്തിനുടമയായ് കിടക്കുമുൻ...
നടക്കണം മദീനത്തെ മണലിലൊന്ന്…
ചിരിക്കുന്ന ചുകപ്പാർന്ന വെളുപ്പിന്റെഴയകിനെ 
കൊതിക്കുന്നു കിതക്കുന്ന മനസ്സിലിന്ന്…
തടം കെട്ടി നിൽക്കുന്നു എന്ന് ചൊല്ലാനെന്റെ 
അരികത്ത് കൂടുതൽ പ്രണയമില്ലാ…
തിരക്കുള്ള ജീവിതം തിരിഞ്ഞൊന്ന് നോക്കുമ്പോൾ
തിര പോലെ തിരു മധു ചൊന്നതില്ല...(2) 
യാ റസൂലള്ളാഹ് ചേരുമോ മുല്ലാ…
ചേർക്കുകിൽ എല്ലാം ചന്തമായ് ചൊല്ലാം...(2) 
                                   
  (ചലിക്കാത്ത...)

ഉമ്മച്ചി ചൊന്നപ്പോൾ ചെറുപ്പത്തിൽ കേട്ടൊരു 
അൽ അമീൻ നൽ കഥ മനസ്സിലുണ്ട്…
ഉമ്മത്തിൽ പെട്ടേലും എന്നേക്കാൾ അങ്ങോരെ 
പഠിച്ചുള്ള പല മത വിശ്വസ്ഥരുണ്ട്...(2)
പണത്തിന്റെ മുന്നിലായ് കുമ്പിടുന്നോരുടെ
കൂട്ടത്തിലൊരുവനായ് ഇവനാകാറുണ്ട്…
പല വെറികാടുകളിൽ നിറഞ്ഞുള്ളയോരത്ത് 
പടച്ചോനെ മറന്ന് ചെന്നെത്താറുണ്ട് 
മാറാൻ പൂതിയുണ്ട് കനിയേ…
മാറാല നീക്കിടേണം നബിയേ…(2)
മതി മറന്നുള്ളൊരു ജീവിതം മതിയാക്കി 
അങ്ങോരിൽ ചേർന്നിടേണം മലരേ…
യാ റസൂലള്ളാഹ് ചേരുമോ മുല്ലാ…
ചേർക്കുകിൽ എല്ലാം ചന്തമായ് ചൊല്ലാം...(2) 

  (ചലിക്കാത്ത...)

കാലത്ത് അങ്ങോരെ കളവാക്കി പലരുമത് 
കണ്ടിട്ട് മിഴിയോരം നിറയാറുണ്ട്...
അങ്ങേ പഠിക്കാതെ ഇസ്ലാമ് പേര് ചൊന്ന്
നാടാകെ മോശം പറഞ്ഞവരുണ്ട്…(2)
പെണ്ണിന്ന് ജീവിതം സുന്ദരമാക്കിയ 
നേതാവണതറിയാത്തോരുണ്ട്…
പുണ്യം സ്വലാത്തിന്റെ മന്ത്രങ്ങളതിനെയും 
കളിയാക്കും പലതര ആളുകളുണ്ട്…
അവരിൽ പെടാറില്ല നബിയേ…
അതിനാൽ വിളിക്കൂലെ ഒളിയേ…(2)
മതമറിഞ്ഞുള്ളൊരു നേർവഴി പുൽകീട്ട്
മനുഷ്യനായ്‌ മാറണം ഇവനേ…
യാ റസൂലള്ളാഹ് ചേരുമോ മുല്ലാ…
ചേർക്കുകിൽ എല്ലാം ചന്തമായ് ചൊല്ലാം...(2)


©Midlaj Thiruvambady Blogspot