Ad Code

Thirunabi Madh Lyrics App  INSTALL NOW

കരയാത്ത കണ്ണാണ് നബിയേ | Karayatha Kannan Nabiye | Song Lyrics | Rashid Kurukathani | Unais Fazily


     • Watch Full Song On YouTube

കരയാത്ത കണ്ണാണ് നബിയേ | Karayatha Kannan Nabiye | Song Lyrics | Rashid Kurukathani | Unais Fazily

 Album : Pathi Roula
 Song : Karayatha Kannan Nabiye
 Lyrics : Unais Fazily Koduvally
 Singer : Rashid Kurukathani
 Marketing : Tiba Media 


കരയാത്ത കണ്ണാണ് നബിയേ...  
പിടയാത്ത ഖൽബാണ് തണിയേ... 
കാണാൻ കൊതിയാണ് മദിയേ...
പുണരൂലെ... എന്നെ സിറാജേ...
                   
   (കരയാത്ത...)

ഒരുപാട് നാളുകൾ മുമ്പേ പിറന്നാ
തിരു ത്വയ്ബയിൽ അണയാൻ വിധിയില്ലാ...
ഓർത്തു നിലാവിന്റെ പൂമുഖം 
കണ്ണുള്ളിൽ തഴുകിത്താലോടാൻ കഴിഞ്ഞില്ല...(2)
ആരാരുമില്ല... തുണയേതുമില്ല...
ഇരുളാർന്ന വീട്ടിൽ തുണയേകണേ...
മുത്തേ എൻ ചാരെ അണഞ്ഞീടണേ...

   (കരയാത്ത...)

ശജറും ഹജറും ഉരക്കും സലാമിനെ
കേൾക്കാൻ മണിമുത്തിൻ ചാരെയില്ല... 
ശറഫേറും സിദ്ധീഖ് ഉമറോരടങ്ങുന്ന
മിന്നും സ്വഹാബത്തിൽ കണ്ണിയല്ലാ...(2)
പൊരിയുന്ന ഹാറിൽ പിടയുന്ന നഫ്സിൽ തണലായെൻ കരളിനെ കാണിക്കണേ... 
ഹൗളിന്റെ പാനം നൽകീടണേ...

   (കരയാത്ത...)

പതിറൗള ചുംബനമേകി പറക്കുന്ന
പൈങ്കിളിയായി ജനിത്തില്ലാ... 
പരകോടി ഇഷ്ഖും മടങ്ങുന്ന ത്വയ്ബയിൽ
ഇന്നോളം അണയാനിവനായില്ല...(2)
പതിവായ്‌ സ്വലാത്താൽ മയങ്ങും മുറാദാൽ...
പലരും ഹബീബോരെ കണ്ടതില്ലേ...
കണ്ടോരെ എങ്കിലും കാട്ടിടണേ...


©Midlaj Thiruvambady Blogspot
             

Post a Comment

0 Comments

Close Menu