Ad Code

Thirunabi Madh Lyrics App  INSTALL NOW

ഹജ്ജിൻ്റെ രാവിൽ ഞാൻ | Hajjinte Ravil Njan | Song Lyrics | VM Kutty | Muflih Panakkad


     • Watch Full Song On YouTube

ഹജ്ജിൻ്റെ രാവിൽ ഞാൻ | Hajjinte Ravil Njan | Song Lyrics | VM Kutty | Muflih Panakkad

 Album : Hajjinte Ravil
 Song : Hajjinte Ravil Njan
 Lyrics : VM Kutty
 Music : VM Kutty
 Singer : Muflih Panakkad
 Marketing : Basmala Media


ഹജ്ജിൻ്റെ രാവിൽ ഞാൻ
കഅബം കിനാവ് കണ്ട്...
ശജറത്ത് പൂത്ത
സുബർഗത്തിൻ വാതില് കണ്ട്...
ജന്നാത്തുൽ ഫിർദൗസില്
ചേരാൻ എനിക്ക് മോഹം...
ഹൗളുൽ കൗസറ് 
കുടിക്കാനെനിക്ക്‌ ദാഹം...

  (ഹജ്ജിൻ്റെ രാവിൽ...)

മുത്ത് റസൂൽ തങ്ക 
തേരിൽ വരുന്നത് കണ്ട്...
ഹൂറുന്നിസാനീങ്ങൾ 
ആടിക്കളിക്കണ കണ്ട്...
സ്വർണ കിളികൾ പൂന്തോപ്പിൽ 
പറക്കണ കണ്ട്...
സ്വർണ പല്ലക്കിൽ 
സുലൈമാൻ നബിയെ കണ്ട്...
ജന്നാത്തുൽ ഫിർദൗസില് ചേരാൻ 
എനിക്ക് മോഹം...
ഹൗളുൽ കൗസറ് 
കുടിക്കാനെനിക്ക് ദാഹം...

   (ഹജ്ജിൻ്റെ രാവിൽ...)

കാരക്ക തോട്ടത്തിൽ 
തേനാറൊഴുകണ കണ്ട്...
ഒട്ടക കാഫിലകൾ നീങ്ങി 
വരുന്നത് കണ്ട്...
അഴകിൽ ജറാദെന്ന പക്ഷി 
പറക്കണ കണ്ട്...
ജിബ്‌രീൽ വെൺചാമരം വീശീ 
ഇറങ്ങണ കണ്ട്...
ജന്നാത്തുൽ ഫിർദൗസില് 
ചേരാൻ എനിക്ക് മോഹം...
ഹൗളുൽ കൗസറ് 
കുടിക്കാനെനിക്ക് ദാഹം...

   (ഹജ്ജിൻ്റെ രാവിൽ...)

പള്ളി മിനാരത്തിൽ 
ഒളിവർ ബിലാലെ കണ്ട്...
വെള്ളാമ്പൽ പൂക്കൾ നിറഞ്ഞ 
തടാകം കണ്ട്...
പവിഴ കൊട്ടാരത്തിൽ ബീവി 
ആസ്യയെ കണ്ട്...
അഴകിൽ മികച്ച സുലൈഖാ 
ബീവിയെ കണ്ട്...
ജന്നാത്തുൽ ഫിർദൗസില് 
ചേരാൻ എനിക്ക് മോഹം...
ഹൗളുൽ കൗസറ് 
കുടിക്കാനെനിക്ക് ദാഹം...

   (ഹജ്ജിൻ്റെ രാവിൽ...)

സഫയും മർവയും മിന്നി 
തിളങ്ങണ കണ്ട്...
ഹാജറ ബീവി 
ചിരിച്ചു നടക്കണ കണ്ട്...
സംസം കിണറിൽ 
നിന്നുള്ളൊരോളിവ് കണ്ട്...
ഇസ്മാഈൽ പുഞ്ചിരി പൂണ്ട് 
മയങ്ങണ കണ്ട്...
ജന്നാത്തുൽ ഫിർദൗസില് 
ചേരാൻ എനിക്ക് മോഹം
ഹൗളുൽ കൗസറ് 
കുടിക്കാനെനിക്ക് ദാഹം...

  
©Midlaj Thiruvambady Blogspot



Post a Comment

0 Comments

Close Menu