Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉളരിടയ് ളംളമും നാഖ്വത്തേറി നടക്കുന്നെ | Ulariday Lamlamum | Mappilapattu Lyrics | Moyinkutty Vaidyar | Shamnad Kottappuram


     • Watch Full Song On YouTube

ഉളരിടയ് ളംളമും നാഖ്വത്തേറി നടക്കുന്നെ | Ulariday Lamlamum | Mappilapattu Lyrics | Moyinkutty Vaidyar | Shamnad Kottappuram

 Album : Mahakavyam 13
 Song : Ulariday Lamlamum
 Lyrics : Moyinkutty Vaidyar
 Singer : Shamnad Kottappuram
 Marketing : Al Salama Online





   രചന : മോയിൻകുട്ടി വൈദ്യർ
   ഇശൽ : മിഅ്റാജ് 

ഉളരിടയ് ളംളമും നാഖ്വത്തേറി നടക്കുന്നെ
ഉമ്മുൽ ഖുറാവിൽ അണയും മൂണ്ട് ദിനം മുന്നെ
തെളിവർ നബിക്ക് അമ്മത്തായെ ആതിക ഉമ്മ താൻ
തേറി തുയിൽ തന്നിൽ കണ്ടാൾ ഏക മനാമ് താൻ

ഫളമാം ഹൈറാന കിനാവ് കണ്ടങ്കുണർന്ദാളെ
പകലിൽ അബ്ബാസയ് ബരുത്തി ചേദി മൊളിന്ദാളെ
കുളർമ്മക്കനിയേ ഈ ഊരിലുള്ള തലവർക്ക്
കുല്ലിൽ ബലിയെ ബലാൽ ബരുന്നുണ്ട് ലാശക്ക്

ശക്കില്ല കണ്ടൻ ഒരു കനവ് മളല്ലൈലി ശാബൊണ്ടാരൊട്ടകം ഏറി നിണ്ടബ്ത്വഹാഇൽ
തിക്കത്തിൽ നീല പടങ്കം നീർത്തി തൻ ഹസ്തത്താൽ
ശിദ്ദത്ത് സ്വയ്ഹത്താൽ ഖ്വാല നാദിയൻ ബേകത്താൽ

പക്കത്തിൽ ഉങ്കളെ തള്ളിടുന്ന മകാൻ കൊള്ളാ
ഫൻഫിറു യാആല ഉദ്റു ഉമൈക്ക് ബലാ എല്ലാം
അക്കുവൽ കൊള്ളെ ജനങ്ങൾ കേട്ടോടി ചെണ്ടുദയ്
അവിടം ബിട്ടൊട്ടകക്കാരൻ അപ്പൾ നടന്ദുദയ് 

നടന്ദ് കഅ്ബത്തിൽ പുക്ക് മുൻ ചൊന്നെപോൽ ഉറ്റാൻ
നാഖ്വത്തയ് മോദി താൻ മർറത്തെനിയെന്നും ചാറ്റാൻ
ഉടനെ ജബൽ ഖ്വുബൈസേറി അട്ടാദിത്തോടിയെ
ഊക്കൻ ആ വിണ്ണിന്ന് ഒരു ഹജർ ഇങ്ക് ഉരുട്ടിയെ

കടുപ്പം അക്കൽ പൊട്ടിക്കീറി ചിന്നം ചിദറിയെ
കണ്ടോരോ കണ്ടം ഈ വീടുകൾക്കൊക്കെ പറ്റിയെ കടുകാ ഈ ഹൈറാനാം തന്നിൽ ഞെട്ടി ഉണർന്ദ് നാൻ
കനവിദ് അബ്ബാസ് കേട്ടുരത്ത് ബിരുത്തി താൻ

ബിരുത്തി നീ കണ്ട കിനാവദിന്റെ ഫലമാമെ
ബീരിദ മക്കാ ശുജാഓർക്കുള്ളെ ബലാലാമെ
ഒരുത്തരിൽ ഇക്കദ നീർത്താ സിർറാക്കി ബെത്ത്കൊൾ
ഒക്കെ പുലരും ദിനം ഖ്വലീലിൽ ശർദിച്ചുകൊൾ

ഉരത്താർ അബ്ബാസും ഉളരി തന്റെ ശുഗ് ലിൽ പോയ് 
ഉറ്റെ തൻ സ്വാഹി വലീദേ കണ്ട് ബശിക്കലായ്
കരുത്തിൽ ബിരുത്താ എണ്ടുറ്റ് സത്തിയം ചെയ്യിച്ചു 
കണ്ടെ കിനാവിന്റെ ബാർത്ത കുല്ലും അറിവിച്ചു


©Midlaj Thiruvambady Blogspot



moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu