നബിയെ കണ്ടപ്പോൾ | ഒരു രാത്രി സുന്ദരം | Oru Rathri Sundharam | Song Lyrics | AM Noushad Baqavi | Muneer Pallippuram
Album : Nabiye Kandappol
Song : Oru Rathri Sundharam
Lyrics : AM Noushad Baqavi
Music : Jafar Sa'adi Irikkur
Singer : Muneer Pallippuram
Marketing : Noushad Baqavi Official
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഒരു രാത്രി സുന്ദരം
നേത്രങ്ങൾക്കമ്പരം
തിരുദൂതർ ചുമ്പനം
എൻ കിനാവതിലായ്...
വജ്ഹെത്ര മോഹനം
വചനം മനോഹരം
വള്ളാഹി എന്റെ
റൂഹന്നാനന്ദത്തിലായ്...
പതിനായിരം സൂര്യനേക്കാൾ
പരിശോഭിതമായ്...
പരിപൂർണ്ണ പ്രകാശ ഗോപുര
പടിവാതിലിലായ്...
എനിക്കെന്റെ റബ്ബ് തന്നൊരു
സൗഭാഗ്യമായ്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(ഒരു രാത്രി സുന്ദരം...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കാലമെത്രയായ് കാത്തിരുന്നു
ഞാൻ കാമിലരേ...
ഖൽബിനുള്ളിലായ് കൂടൊരുക്കി
ഞാൻ ഖാസിമരേ...
കണ്ട കണ്ണുകൾക്കിനിയും
കാണാൻ കൊതിയേ...
ചുണ്ടിലഞ്ചിതൽ ചിരി
പൊഴിയും നിധിയേ...
കരഞ്ഞ് തളർന്നപ്പോൾ
കനിഞ്ഞെന്റെ പൂനിലാ
കാന്തി നുകർന്നപ്പോൾ
കനകത്തിൻ വെണ്ണില...
സുലുസൂക കാഫൂറുൻ
റുബൂഊക അമ്പറു...
ഖുമുസൂക യാഖുതുൻ
ബാഖീക ജൗഹറൂ... ആ....
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(ഒരു രാത്രി സുന്ദരം...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പാപിയായ എൻ ഭാഗ്യമോർത്ത്
ഞാൻ പാടിടുന്നേ...
പാറി വിണ്ണിലെ പവിഴ വീഥിയിൽ
പാൽ നിലാവേ...
സ്വർഗ രാവുകൾക്കിനിയും
വരുമോ നബിയേ...
സ്വർണ്ണ ശോഭകളിൽ തെളിയും
വരമായ് കനിയേ..
കനവ് കഴിഞ്ഞപ്പോൾ
കരഞ്ഞല്ലോ ഏറെ ഞാൻ...
കണ്ണെത്താ ദൂരെയായ്
കഴിഞ്ഞല്ലോ കാമിലർ...
സുലുസൂക കാഫൂറുൻ
റുബുഊക അമ്പറൂ...
ഖുമുസൂക യാഖൂതുൻ
ബാഖീക ജൗഹറൂ... ആ....
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments