• Watch Full Song On YouTube
ഹുബ്ബുറസൂൽ | Hubburasool Malayalam Cover Song | With Lyrics | Rafi Hazrath | Shahid Basheer
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ
തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ...(2)
പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും
സ്വച്ഛമാം ജന്മമൊന്നിനി നേടി വന്നിടാനായ്...
ഒത്തിടട്ടേ വിധിയായിടട്ടേ....
ഒത്തിടട്ടേ വിധിയായിടട്ടേ...
കണ്ണിനു കണ്ണായുള്ള റസൂലിൻ
പുണ്യ പദങ്ങൾ പതിഞ്ഞൊരു മണ്ണിൽ...
ഓ.... കണ്ണിനു കണ്ണായുള്ള റസൂലിൻ
പുണ്യപദങ്ങൾ പതിഞ്ഞൊരു മണ്ണിൽ...
ഇബ്രാഹിമിൻ വിരലടയാളം
പണ്ടു പതിഞ്ഞൊരു കാബാ ചുമരിൽ...
ജന്നത്തിൻ ഉടയോനരുളിയ
ഹജറുൽ അസ് വദ് മുത്തി വണങ്ങാൻ...
ഒത്തിടട്ടേ വിധിയായിടട്ടേ...
ഒത്തിടട്ടേ വിധിയായിടട്ടേ...
നിത്യവുമോരോരോ ദുഖഭാരങ്ങളാം
കാഫ് പർവ്വതം തോളിലേറ്റി...(2)
ആയുഷ്കാലത്തിൻ തീ മണൽ കാടുകൾ താണ്ടുകയാണടിയൻ...
വിണ്ടു വരണ്ടൊരു ചുണ്ടിലൊരിത്തിരി
സംസം കുളിർനീരെനിക്കേകുമോ
ഒത്തിടട്ടേ വിധിയായിടട്ടേ...
ഒത്തിടട്ടേ വിധിയായിടട്ടേ....
തിരുനബി അരുൾ ചെയ്ത
സാരോപദേശങ്ങൾ
അരുളട്ടിഹപരാനുഗ്രഹങ്ങൾ
എന്നെ പുണരുന്ന...
എന്നെ പുണരുന്ന പൂനിലാവേ
പുണ്യറസൂലിൻ തിരുവൊളിയേ
അള്ളാവേ നിന്നരുളുന്നു മാത്രം
തള്ളല്ലേ നീയെന്നെ തമ്പുരാനേ
ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്ക മനസ്സിൽ നിൽപ്പൂ...
ലക്ഷങ്ങളെത്തി നമിക്കും മദീന
അക്ഷയജ്യോതിസ്സിൻ പുണ്യഗേഹം...
സഫാ മർവാ മലയുടെ ചോട്ടിൽ
സാഫല്യം നേടി തേടിയോരെല്ലാം...
സാഫല്യം നേടി തേടിയോരെല്ലാം...
ത്വാഹാ... ത്വാഹാ...
ത്വാഹാ മുഹമ്മദ് മുസ്‌തഫാ...
ത്വാഹാ മുഹമ്മദ് മുസ്‌തഫാ...
പ്രവാചകാ നിൻ കണ്ണിൽ ചരാചരാ രക്ഷകൻ
ഒരേയൊരു മഹാൻ മാത്രം...(2)
പാരാകെ പാടുകയായ്
വന്നല്ലോ റബ്ബിൻ ദൂതൻ...(2)
റസൂലേ നിൻ കനിവാലേ
റസൂലേ നിൻ വരവാലേ...(2)
റസൂലേ റസൂലേ...
റസൂലേ നിൻ കനിവാലേ
റസൂലേ റസൂലേ
റസൂലേ നിൻ വരവാലേ
റസൂലേ റസൂലേ...
ലക്ഷം കാതം ദൂരെ പോയാൽ
ലക്ഷ്യം കാണണമെന്നില്ല...
ലക്ഷം കയ്യിൽ വന്നെന്നാലാ
മത്ത് മനസ്സുഖം തരികില്ല...
അള്ളാവിൻ അനുമതിയില്ലാതെ
ഇലയിത് പോലും അനങ്ങുകയില്ലല്ലോ...
ഇറയോൻ ഖദ്റാണെല്ലാമെന്നത്
ഇൻസുകൾക്കൊട്ടുമേ അറിയില്ല...
എല്ലാമാർന്ന ജലാലല്ലേ
അതിരില്ലാത്തൂബത്തല്ലേ
ലാ ഇലാഹ ഇല്ലള്ളാഹ്
ലാ മഹബൂദ ഇല്ലള്ളാഹ്
ലാ ഹൗല വലാ ഖുവ്വാ
ഇല്ലാ ബില്ലാഹ് ജലാലള്ളാഹ്
©Midlaj Thiruvambady Blogspot
0 Comments