Ad Code

Thirunabi Madh Lyrics App  INSTALL NOW

നതവസ്സലു ബിവലിയില്ലാഹ് | Nathavassalu Bi Valiyillah | CM Valiyullahi Thavassul Baith | VMH Wandoor | Nisar Quthubi Al Hadi


    • Watch Full Video On YouTube

നതവസ്സലു ബിവലിയില്ലാഹ് | Nathavassalu Bi Valiyillah | CM Valiyullahi Thavassul Baith | VMH Wandoor | Nisar Quthubi Al Hadi

 Song : Nathavassalu Bi Valiyillah
 Lyrics : VMH Wandoor
 Singer : Nisar Quthubi Al Hadi 




 

نَتَوَسَّلُ بِوَلِيِ اللّٰه...
شُمُوسِ مَدَوُورِيَّة...
ذِى الْجَاهِ قُطبِ العَالَم... 
تَقَبَّلْ دُعَا يَا سَالِم...

മടവൂരിൻ നിധി മതി തിങ്കൾ...
മദദേ ജലീ സിഎം തങ്ങൾ...
അവരാൽ തവസ്സുൽ ഞങ്ങൾ...
അധിപാ ഖബൂൽ ഈ കരങ്ങൾ...

തിരുനബി പിറ കണ്ട ദിനം...
ഇവരും വന്നാ സുദിനം...
പണ്ഡിതനദ വാലിദിലായ്...
പരിശുദ്ധ മഹതിയിലായ്...

ഇൽമിന്റെ ബഹർ മുങ്ങി...
മുത്തേറെ ലഭിച്ചങ്ങിൽ...
പണ്ഡിത സൂര്യൻ വെളിവായ്...
പലദേശം ജാജ്വലമായ്...

ഒരുനാളഹ് വാലും മാറി...
ഹഖീഖതിൻ വഴികേറി...
കഷ്ഫ് കറാമത്തേറി...
ഖുത്വ്ബായവർ ശുഹ്റായി...

റബ്ബിൽ ചിലരും സത്യം...
ചെയ്താലത് യാഥാർത്ഥ്യം...
തിരുനബിയുടെ മൊഴിയല്ലേ...
വലിയിൽ ഇത് കണ്ടില്ലേ...

ആ രോഗമിനിവേണ്ട...
കടമുടൻ വീടും ബിണ്ടാൽ...
അതുപടി പുലരും ഹഖാ...
അനുഭവമാ ലാ ശക്കാ...

ഡോക്ടർമാരും വിധിയെഴുതി
പ്രശ്നങ്ങൾ വലിയിലുമെത്തി
അത് മാറിടും ഒരു വാക്കാ...
സുഖമോ ഉടൻ ഫലനാക്കാ..

ഈ സി എം വലി ഫള്ലാൽ...
വ്യസനങ്ങൾ നീക്ക് ജലാൽ...
മനഃശാന്തിയരുളേണേ...
ഹാജത്തുകൾ വീട്ടേണേ...

പല പുതു പനി ക്യാൻസറുകൾ...
പ്രഷറും ശുഗറും അൾസർ...
മറ്റുളള മറളുകളും...
ശിഫ തരണേ ഇവരാലും...

ഏറീടും സർവ്വ ബലാഉം...
തട്ടീടണേ വലിയാലും...
കടം വീടി മസ്റൂറാവാൻ...
ഇവരാൽ തവസ്സുൽ മന്നാൻ...

ഇസ്സത്തേറ്റീടല്ലാഹ്...
ദില്ലത്തും മായ്ക്കല്ലാഹ്...
ബി കറാമത്തി വലിയ്യില്ലാഹ്...
സിഎം മടവൂരിയ്യ...

സൗഭാഗ്യമടഞ്ഞവരിൽ...
സന്താനമില്ലാത്തവരിൽ...
ഹള്ളേകിടണേ കോനേ...
സിഎം വലിയാൽ തോനേ...

കൃഷി ബിസിനസുകൾ പല ജോലി...
ചെയ്യുന്നവർക്കരുൾ ബിവലി...
ബറകത്ത് വർധനയോടെ...
നഷ്ടങ്ങൾ നീക്കിട് പാടേ...

ഉപകാരം ഉളളറിവ്...
നൽകൂ ഖൈറിൻ നാവ്...
അകറ്റേണേ എൻ നോവ്...
ബിഫള് ലി വലീ ജീവ്...

എൻ ഉപ്പയിലും ഉമ്മ...
ഗുരുവര്യരിലും സുമ്മ...
ആഫിയത്താലായുസ്സ്...
അരുൾ ബീവലി തേജസ്സ്...

ഇവർക്കായേറെ ഖിദ്മത്ത്...
ചെയ്ത് രിളാ സമ്പത്ത്...
നേടീടുവാൻ ഖുത്വ് ബാലേ...
തൗഫീഖ് താ ജലീലേ...

സകറാത്തിൻ സമയമിലും...
ഖബറിന്നിരുൾ റൂമതിലും...
സ്വിറാത്തിൻ പ്രയാണമിലും...
മഹ്ശറ തൻ ഖൗഫതിലും...

തണിയായ് നിൻ ഈ വലിയേ...
തരണേ കരുണാ നിധിയേ...
തിരു നബിയുടെ ചാരത്ത്...
സീറ്റേകിവരോടൊത്ത്...


©Midlaj Thiruvambady Blogspot

_______________________________________

cm valiyullahi song lyrics
cm madavoor song lyrics
madavoor cm valiyullahi song lyrics
cm Valiyullahi thavassul baith lyrics
madavoor cm valiyullahi new song lyrics
madavoor song lyrics
shaikhuna cm madavoor song lyrics
quthubul aalam song lyrics
cm valiyullahi songs lyrics malayalam


Post a Comment

0 Comments

Close Menu