ജന്നാത്തുൽ ഫിർദൗസ് തേടി പറന്നുള്ള | Jannathul Firdhous Thedi Parannulla | Badr Song Lyrics | VMH Wandoor | Rahoof Azhari Ackode
Album : Badr Shuhadhakkale
Song : Jannathul Firdhous Thedi
Lyrics : VMH Wandoor
Singer : Rahoof Azhari Ackode
ജന്നാത്തുൽ ഫിർദൗസ് തേടി പറന്നുള്ള
ബദ്റ് ശുഹദാക്കളെ...
ജഗ ഗുരുവിൻ കൂടെ ദീനിന്റെ ഹിഫ്ളിന്നായ്
പടവെട്ടിയ യോദ്ധാക്കളെ...
പുണ്യ മഹാത്മാക്കളെ...
(ജന്നാത്തുൽ...)
അംഗബലമല്ല അചഞ്ചലമായ
വിശ്വാസമാണെ കരുത്ത്... വിളിച്ചോതി-
ആയിരം വൈരികൾക്കെതിരെ സുധീരമിൽ പൊരുതിയ യോദ്ധാക്കളെ...
ബദ്റ് ശുഹദാക്കളെ...(2)
(ജന്നാത്തുൽ...)
വിശ്വാസികളിൽ മഹോന്നതരാണിവർ
ബദ്‌രീങ്ങളെന്ന് ചൊല്ലി... തിരു നബി-
സ്വർഗീയ ലോകത്ത് പഞ്ചവർണകിളികൾ
ഇവരെന്ന് ചൊല്ലി... ഫറഹവരിൽ അലതല്ലി...(2)
(ജന്നാത്തുൽ...)
ജല്ലാജലാലെ ബദ്‌രീങ്ങളെ
മദദരുളി നീ തുണച്ചീടണെ... കൂടാതെ-
നാളെ അവരുടെ ചാരെ സുവർഗത്തിൽ
സുഖവാസം ഏകീടണെ... ഈ തേട്ടം കേട്ടീടണെ...
©Midlaj Thiruvambady Blogspot
__________________________________________
ബദ്ർ ഗാനങ്ങൾ lyrics
ബദ്ർ പാട്ടുകൾ lyrics
badr songs lyrics
badr songs lyrics malayalam
midlaj thiruvambady blogspot
0 Comments