• Watch Full Song On YouTube
കാവലാം നബിയര് | Kavalam Nabiyaru | New Latest Song Lyrics | Rahoof Azhari Ackode | Suhail Faizy Koorad
Album : Kavalam Nabiyaru
Song : Hamdadum Majdum Thamam
Lyrics : Sayyidath Shaniba
Saina Sinu
Music : Ali Bava Karakkunnu
Singers : Rahoof Azhari Ackode
Suhail Faizy Koorad
Marketing : Suhail Faizy Koorad
ഹംദദും മജ്ദും തമാമേ
ശോഭയിൽ ലങ്കിടും ത്വബീബേ...(2)
പ്രണയ നീരുതിർന്ന മഴയിലെ
മണ്ണറിഞ്ഞൊരാർദ്ര രാഗമേ...(2)
അശകൊത്ത ഗസലിൻ ധ്വനി ദഫ് മൂളും മദ്ഹ് കോർത്തു മനമിൽ ചേർത്ത് മഹിത മുത്തിൽ ചേരണം...
അകതാരിൽ ഇശ്‌ഖിൻ ചന്തം ചിന്തുമഴകിൽ ലങ്കി ഇശലിൻ ശീലു മൂളി അരികിൽ കുളിരാവണം...
കണ്ണിമ ചിമ്മാതാ വദനം കണ്ട്...
വജ്ഹില്ലലിഞ്ഞു ഇശ്‌ഖിൻ...
മധു നുകരണം... മധു നുകരണം...
(ഹംദദും മജ്ദും...)
കാതമകലെ കാലമിരുളിൽ കാവലായ് വന്ന നൂറേ...
കാണുവാനായ് കൺകൾ തേടി കാമിലാം നബിയരെ...(2)
ഇശ്‌ഖിന്നാഴിയിലായെൻ പ്രണയ നൗകയിൽ...
നിലാവുദി വദന കാന്തി കണ്ടുണരണം...
കനവിൽ കസവു മുക്കി...
മനമിൽ വന്നു ചേർന്ന മൊഞ്ച്...
പുണ്ണ്യ റൗള കാണണം...
പുണ്ണ്യ റൗള കാണണം...
(ഹംദദും മജ്ദും...)
മുഹബ്ബത്തിൻ ചേലിൽ വന്നു പാരിലാകെ പെയ്തിറങ്ങി...
ആദര ശൗഖിൽ ചേർത്ത മീമ് നാമമേ...
ഒളിമിന്നും ജോറിലന്ന് ആശിച്ചൊരാശാ പൂവ് വിരിഞ്ഞന്ന് ആശ്രിതർക്ക് പൂങ്കാവരേ...
ഉമ്മത്തിൻ ജീവനായുത്തമ ധീരർ...
അതിശയ സ്നേഹം നേരിൽ കാട്ടിത്തന്നവർ...
കൊതി നിറയും ഇശ്‌ഖിൻ തീരത്തായ്...
അജബൊഴുകും മദീന ഓരത്തായി...
കാണണമെൻ കനവിൻ നേരത്തായ്...
സ്‌മൃതി നിറയും മുത്തിൻ പൂമുഖം...
(ഹംദദും മജ്ദും...)
സാദരമെൻ മുത്തിൻ ചാരേ
ഹഖായ മാർഗ്ഗമിലിശ്ഖാലെ...
സാദരമെൻ മുത്തിൻ ചാരേ
ഹഖായ മാർഗ്ഗമിലിശ്ഖാലെ ചേർത്തിടാമോ...
മൗത്ത് സക്കറാത്തിൻ ഹാലിലെങ്കിലുമാ
പൂമുഖമൊന്ന് കണ്ണിൽ തെളിഞ്ഞിടുമോ...
പൂമുഖമൊന്ന് കണ്ണിൽ തെളിഞ്ഞിടുമോ...
ഖബ്റിന്നിരുൾ കൂട്ടിൽ കേണിടും നേരം
കാവലായ് കരം നൽകിടുമോ...(2)
അഭയമായ് വന്നൊന്ന്
തഴുകിടാമോ... തഴുകിടാമോ...
ദാഹമാൽ എൻ ദേഹം വലഞ്ഞിടുമാ നാളിൽ
കൗസറാൽ കനിയുകില്ലെൻ ഖൈറാം നിധീ...
©Midlaj Thiruvambady Blogspot
_________________________________________
കാവലാം നബിയര് Song
കാവലാം നബിയര് Song lyrics
ഹംദദും മജ്ദും തമാമേ Song
ഹംദദും മജ്ദും തമാമേ Song lyrics
kavalam nabiyaru song lyrics
kavalam nabiyaru lyrics
rahoof azhari ackode new song lyrics
suhail faizy koorad new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments