Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

തുഞ്ചന്റെ പൈങ്കിളി പാടിയ | Thunjante Painkili Padiya | Mappilapattu Lyrics | OM Karuvarakundu


തുഞ്ചന്റെ പൈങ്കിളി പാടിയ | Thunjante Painkili Padiya | Mappilapattu Lyrics | OM Karuvarakundu

തുഞ്ചന്റെ പൈങ്കിളി പാടിയ
പാട്ടും പാടി ഉണരണ നാട്
താരിളം ചുണ്ടിൽ മാപ്പിളശീലിൻ
മധുരം കിനിയും നാട്
തെയ്യവും കഥകളി നാവേ പാടിയ
നാടിതു കേര മരങ്ങൾ നാഴിക
പൊൻകുടമേന്തി നിര നിന്നെ
കണി കാണും പുലരി തെളിയുഷ മലരി
മാംമ്പുവർണം ചൂടി
കേരള മാമക കേരള നാട്ടിൽ വാഴ്വിതേൻ.......
തുഞ്ചന്റെ............

തുഞ്ചന്റെ പൈങ്കിളി പാടിയ
പാട്ടും പാടി ഉണരണ നാട്
താരിളം ചുണ്ടിൽ മാപ്പിള ശീലിൻ
മധുരം കിനിയും നാട് 
*******
പുഞ്ചിരി ചൊടിയിൽ നെഞ്ചിലെ പിരിശം
വഞ്ചന എന്തെന്നറിയില്ല...
പലവിധജാതി പലമതമെന്നാൽ
വൈരികളാവാൻ നിന്നില്ല
പള്ളിയും അമ്പലം മസ്ജിദും തൊട്ട്
തൊട്ടതിനാർക്കും എതിരില്ല
പരിമളമിപ്പൂങ്ങാ വിലൊരമ്മ
പെറ്റൊരു മക്കൾ പൊരുതില്ല
മരതക മണിവല മധുമൊഴി എടുകുലം
കുയിലായ് വൈദ്യർ ചങ്ങമ്പുഴയും
പാടിയ ഈരടി കരളിൽ നിറയും
മലായാള മൊഴി നമുക്കതൃ പമിതാ
മഹിയിൽ പുകഴ്ത്തുമനം പൊരുത്തമിതാ
മലരണി കാടുകൾ തിങ്ങിയ സ്ഥാനമിതാ.......
തുഞ്ചന്റെ........
തുഞ്ചന്റെ പൈങ്കിളി പാടിയ
പാട്ടും പാടി ഉണരണ നാട്
താരിളം ചുണ്ടിൽ മാപ്പിള ശീലിൻ
മധുരം കിനിയും നാട്
*****



Post a Comment

0 Comments

Close Menu