Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

സ്നേഹ റസൂൽ നിലാവാണ് | Sneha Rasool Nilavan | Madh Song Lyrics | Baneesh Edappal | Thwaha Thangal Pookkottur



സ്നേഹ റസൂൽ നിലാവാണ് | Sneha Rasool Nilavan | Song Lyrics | Baneesh Edappal | Thwaha Thangal Pookkottur


Sneha Rasool Nilavan


സ്നേഹ റസൂൽ നിലാവാണ്
ഖൽബിന്റെ നൂറാണ് 
പുണ്യ മദീനത്തെ പൂവാണ് 
മുത്തിലും മുത്താണ് 
പഞ്ചാര കുന്നിലെ തേന്മഴ 
പോലെയാ സ്നേഹം മധുവാണ് 
പള്ളി മിനാരത്തിൽ കേൾക്കുന്ന 
ബാങ്കിലും മുത്തിന്റെ പേരാണ് 
എന്റെ ത്വാഹാ റസൂലാണ്...

  (സ്നേഹ റസൂൽ...)

പൂവിലെ പൂന്തേനഴകാണ് 
പൂർണ നിലാവിന്റെ ചേലാണ് 
പുഞ്ചിരി മണ്ണിൽ പൊലിവാണ് 
ത്വാഹാ റസൂലാണ് 
മടുപ്പ് നൽകാത്തൊരു പ്രണയം 
എന്റെ ഹബീബാണ് 
കൊതിച്ചു ചെന്നാൽ പെരുത്ത് നൽകും 
റബ്ബിന്റെ ഹുബ്ബാണ് 
മനസ്സുകളിൽ ഉദിച്ചു വാഴും 
സ്നേഹ ഗുരുവാണ് 
മുത്ത്‌ റസൂലാണ് 
എന്റെ മുത്ത്‌ റസൂലാണ് 

  (സ്നേഹ റസൂൽ...)

കണ്ടു നബി ആദം അർശിന്മേൽ റബ്ബിനോടൊത്തുള്ള തിരു നാമം 
തേടി ഹബീബിന്റെ നാമത്തിൽ 
സൗഖ്യം ഭവിച്ചില്ലേ
ആദം നബി കണ്ട അജബല്ലേ...
അത് മുതലേ മനുജൻ തേടിയ 
നാമം ഹബീബല്ലേ 
പ്രപഞ്ചമാകെ കൊതിച്ചിരുന്നത് 
മുത്തിൻ വരവല്ലേ 
പ്രവചനങ്ങൾ പുലർന്ന് കണ്ടത് 
ആ വരവോടെയല്ലേ...
സത്യം വിതച്ചില്ലേ 
തിരു നബി ലോകത്തിൻ നൂറല്ലേ...

©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu