Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്നേഹനിധീ എന്നും അറിവിൻ ധ്വനി | Sneha Nidhi Ennum | Ap Usthad Song Lyrics | Sahad Mathoor | Thajudheen Amani


സ്നേഹനിധീ എന്നും അറിവിൻ ധ്വനി | Sneha Nidhi Ennum | Ap Usthad Song Lyrics | Sahad Mathoor | Thajudheen Amani


സ്നേഹനിധീ എന്നും അറിവിൻ ധ്വനി 
പാടിടുവാൻ പുകളേറും കനീ (2)
അജബുകളകിലം ചേർന്നവിടം 
അലിവുകളിൽ നിറഞ്ഞാസവിധം 
ശൈഖുനാ ഈ ഞങ്ങൾക്കെന്നും സ്നേഹസുമം
ചന്തം ചിന്തും മൊഞ്ചിൽ നല്ല 
മന്ദസ്മിതം തൂകും മുന്നിൽ 
മഥുരാമൃതം തന്നിതാ 
ചാരത്തെന്നും ഇൽമിൻ ഗന്ധം 
തേടും ഖൽബിൽ വർണ്ണാനന്ദം 
ചൊരിയുന്നിതാ ശൈഖുനാ..

(അജബുകൾ.... 

സ്നേഹനിധി )

കണ്ണീരൊപ്പുന്നാസ്നേഹത്താൽ 
കൈകൾ നൽകും വാത്സല്യത്താൽ 
പ്രഭ തൂകിടും പൂമുഖം 
നേരിൽ മുന്നേറുന്നിതിഹാസം നാമം പൗർണ്ണമിപോലാവാസം
തുണ നൽക് നീ റാഹിമേ..
യാ ശൈഖൽ ഉലമാ 
സുൽത്താനുൽ ഉലമാ 
എന്നും ഞാൻ പാടുന്നു 
സുൽത്താനുൽ ഉലമ 



ഈ ലോകമിൽ നേരിലാപ്രഭയിൽ 
തണലേക് ജല്ല ജലാലുഹു 
തുണയേകണേ തണലാവണേ 
വിടരുന്ന പുഞ്ചിരി അതേകണെ 
ആലങ്ങളാകെ നേടിയ ശോഭ
പാടിയ ചരിതം ആ തിരു ഗാഥ 
ആ ഖമറിൽ നിറയുന്നൊരു നേതാ
അഖിലം വിടർന്ന ശൈഖുന ജേതാ.......

(അജബുകളകിലം)

Post a Comment

0 Comments

Close Menu