റൂഹിലെ ഒളിവ് ത്വാഹാ നബി...
റഹ്മത്തേകി നബി...(2)
മുഹബ്ബത്തിന്റെ കിതാബിൽ
ഞാനൊരു മുല്ലപ്പൂ കണ്ടു...
മുല്ലപ്പൂ മണമുള്ളൊരു നാമം
മീമിനാൽ കണ്ടു...
ആദരവിൽ ആ പൂ മണത്തു...
അദബിലെൻ ഖൽബിൽ ചേർത്തു വെച്ചു...(2)
(റൂഹിലെ ഒളിവ്...)
കറുപ്പിനും വെളുപ്പിനും സമമാക്കിയോരെ...
ബിലാലിനെ നേതാവെന്ന് വിളിച്ച ഹബീബെ...(2)
ഉലകമിൽ മാനവ മോചകരായി...
ഉടയോന്റെ ദീനിനേ അറിയിച്ച നൂറേ...
പാരകിലം പരന്നൂ പ്രകാശം...
പരിപൂർണ ചന്ദ്ര പ്രഭാവ വിശേഷം...
(റൂഹിലെ ഒളിവ്...)
ഇരുളിനെ ഒളിവിനാൽ മറച്ച നസീബേ...
തൗഹീദ് കൊണ്ട് ശിർക്ക് തകർത്ത റസൂലേ...(2)
മിഅ്റാജിലന്ന് മേലെ അർശിലും സഫറായ്...
മികവിലും മികവുള്ള അധിധിയായോരേ...
©Midlaj Thiruvambady Blogspot
0 Comments