Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

മാനസ മധുപങ്ങൾ | Maanasa Madhupangal | Song Lyrics | Razeen Kannur | Junaid Hasani Chorukkala


മാനസ മധുപങ്ങൾ | Maanasa Madhupangal | Song Lyrics | Razeen Kannur | Junaid Hasani Chorukkala

മാനസ മധുപങ്ങൾ നുണയുന്ന
പ്രേമസുമം നബിയേ
മാമരുഭൂവിൽ കുളിരായ്
പെയ്ത മധുമഴ മുസ്തഫരെ

  (മാനസ...)

പാരിതിലാകെ
പാവന പാത
പാകിയ ജീവിത ശോഭ...(2)
അനുപമ നൂറായ് ലോകത്ത്
അഹദവനേകിയ റാഹത്ത്
അലങ്കൃത നാമം അർശിലവൻ ചേർത്ത്
സ്വല്ലാ അലൈക ഹബീബീ
ദൗമൻ ദവാമാ...(2)

  (മാനസ...)

സ്നേഹ നിലാവെ 
സാന്ത്വനജീവെ
സാരഥിയെ മെഹബൂബെ...(2)
സകല ഗുണത്തിന് മാതൃകയായ്
സർവ്വരിലും ദയ ദായകരായി...(2)
സത്യ സിറാജായ് വന്നൊരു ത്വാഹിറരെ
സ്വല്ലാ അലൈക ഹബീബീ
ദൗമൻ ദവാമാ...(2)


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu