Ad Code

Thirunabi Madh Lyrics App  INSTALL NOW

ഹബീബെ സലാം റസൂലെ സലാം | Habeebe Salam Rasoole Salam | Song Lyrics | Mehafooz Rihan Beypore | Ishthiyak Sawad | Rashid Kannur | Jafar Irikkur


ഹബീബെ സലാം റസൂലെ സലാം | Habeebe Salam Rasoole Salam | Song Lyrics | Mehafooz Rihan Beypore | Ishthiyak Sawad | Rashid Kannur | Jafar Irikkur


Habeebe Salam

ഹബീബെ സലാം റസൂലെ
സലാം ത്വബീബെ സലാം നൂറെ സലാം.... (2)
സ്വർഗീയ ഭൂമി റൗളാശരീഫ്
മഹബൂബ് വാഴും സ്വർഗ്ഗീയ ഗേഹം...
ഹബീബിൻ്റെ നാട് എന്നും വസന്തം...
സുഗന്ധം പരത്തും റൗളാ ശരീഫ്
കണ്ണീരു പോലും രസിക്കുന്ന ചേല്...
മണ്ണിൻ്റെ മോഹം പുണർന്നുള്ള നാട്...(2)
പതിനാല് നൂറ്റാണ്ട് ഏറെ കഴിഞ്ഞേലും
പതിനേയഴകാണ് സ്വർഗ്ഗീയാരാമം 

  (ഹബീബെ സലാം...)

ഹബീബാണ് ലോകം സ്വലാത്താണ് മാർഗ്ഗം...
കാണാതെ എന്നും കാണുന്നു ഉള്ളം നിറയെ...
കാണുന്ന രാവും കാത്തു കിടപ്പായ് വിധി
എന്നിൽ ചേരും നാളുകൾ കാത്ത്...
പാപങ്ങളേറെ ചെയ്തവനാണേലും 
മദീന എന്നോ എന്നെ കാറ്റിൽ തലോടി...
തനിച്ചു നടന്നു തനിച്ചാണെന്നറിഞ്ഞിട്ടും
തനിച്ചല്ല തോന്നൽ മദീന സുഗന്ധം...

  (ഹബീബെ സലാം...)

ബഖീഹ് എന്ന സ്വർഗ്ഗീയ തണലിൽ
എന്നെയും ചേർക്കാമോ ജല്ലാ ജലാലേ...(2)
മോഹിച്ചതാണേ ആശിച്ചതാണേ
മഹബൂബിൻ പൊരുത്തം 
മഹബൂബിൻ പൊരുത്തം...


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu