Ad Code

Thirunabi Madh Lyrics App  INSTALL NOW

മടവൂർ പാട്ട് | എല്ലാരും പറയുന്നു | Ellarum Parayunnu | CM Madavoor Song Lyrics | Rahoof Azhari Akode | Suhail Sa'adi Mylatty



മടവൂർ പാട്ട് | എല്ലാരും പറയുന്നു | Ellarum Parayunnu | CM Madavoor Song Lyrics | Rahoof Azhari Akode | Suhail Sa'adi Mylatty 

 Album : Madavoor Patt
 Song : Ellarum Parayunnu
 Lyrics : Suhail Sa'adi Mylatty
 Singer : Rahoof Azhari Ackode
 Marketing : CM Media 


എല്ലാരും പറയുന്നു നീയൊന്ന്
മടവൂരിൽ പോയാൽ പരിഹാരമുണ്ട്... 
ഏറുന്ന നീറുന്ന നോവേതുമുണ്ടെങ്കിൽ
സി എം മഹാനോരെ തലോടലുണ്ട്... 
ആ വാതിൽ ആത്മാർത്ഥമായൊന്ന് തട്ടിയാൽ കേൾക്കാതിരിക്കില്ല
ഇജാബത്തുണ്ട്... 
ആ സ്നേഹ തീരത്തൊന്നണയാതെ പോവുകിൽ
പിന്നെന്തി ജീവനിൽ അർത്ഥമുണ്ട്...
യാ ശൈഖനാ യാ ശൈഖനാ
ഈ പാപി മടവൂരിൽ അലയുന്നുണ്ട്...
                         
   (എല്ലാരും പറയുന്നു...)        

മടവൂരെന്നെപ്പോഴും മനസ്സിന്റെ കോണിൽ ഞാൻ ഓർക്കാതെ ദിനമൊന്നും കഴിയാറില്ല... 
മനതാരിലോർതെന്നും കണ്ണീർ പൊഴിച്ചേറെ അവരെ വിളിക്കാതിരിക്കാറില്ല...(2)
ഞാനെത്ര പാപിയാണെന്നാലും മടവൂരിൽ ഞാൻ ചെന്നാൽ അവരെന്നെ മടക്കുകില്ല...
ഞാനെന്റെ കാര്യങ്ങൾ എല്ലാം മഹാനോരിൽ ഏൽപ്പിച്ചാൽ അവരെന്നെ തള്ളുകില്ല...
ഒരുപാട് പ്രതീക്ഷയാണനിക്കെന്റെ സി എം വലിയുള്ളാഹ് തണലാണ് ശൈഖുമാണ്...
                                        
   (എല്ലാരും പറയുന്നു...)

നാളേറെ മടവൂരിൻ മദ്ഹോതി പലരോടും ആ ജിവാറിൽ ചേരാൻ ഞാൻ തുനിയാറുണ്ട്... 
നാമെല്ലാം മഹാനോരെ ആ കാവൽ തേടുകിൽ സഫലം ഈ ജീവിതം മദദുമുണ്ട്...(2)
ഇനിയുള്ള കാലം മുഴുവനും സി എം വലിയുള്ളാഹ് ഖാദിമായ് മാറിടെണം...
ഇതിലൂടെ മുത്തായ ത്വാഹ റസൂലിന്റെ കാരുണ്യം ഏറെ നുണഞ്ഞീടണം.... 
ഈ മദ്ഹിന്റെ ഈരടി സമർപ്പിച്ച സർവരും ആ രിളാ കൊതിക്കുന്നു വലിയുള്ളാവേ...


©Midlaj Thiruvambady Blogspot




                                          

Post a Comment

0 Comments

Close Menu