Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ചിന്താരം മുന്തി മൊളിന്തിടവേ | Chindaram Munthi Molinthidave | Mappilapattu Lyrics | Hamza Narokkavu


ചിന്താരം മുന്തി മൊളിന്തിടവേ | Chindaram Munthi Molinthidave | Mappilapattu Lyrics | Hamza Narokkavu


ചിന്താരം മുന്തി മൊളിന്തിടവേ...2
ചിന്തും മിക ചെങ്കതിർ ചന്തമിൽ
ഇമ്പമിൽ എന്തിലും മുന്തിയതൃപ്പം
പിന്തും വക ചന്തമായന്തരം മുന്തിടും അമ്പിളി
മുമ്പിലുദിപ്പം _ ചിന്താരം മുന്തി മൊളിന്തിടവേ..
മുന്തും ഊറ്റമിലാറ്റവരാലത് മുറ്റിയ ഹാത്വിമുൽ അറ്റമിലെ
ആറ്റമിലാറ്റവരാലത് ചുറ്റിലും തെറ്റിടാതെ ഉറ്റതിലാറ്റലാം
മുത്ത് റസൂലിൻ ഹിജ്‌റ പൊരുളാൽ...(2)
     പൊരുളവർ അരുളിയ തിരു തിരുവരവും..
     തരമിതു പൊരുളരുളിയ തിരുവും...
     തിരുവരുൾ വരുംതരം ഹിജ്‌റ കൊണ്ടേ..
     തരമക്കാർ വരുംനേരം ഹജ്‌റും കണ്ടേ...
     പെരുമക്കാർ ഉരെബെയ്ത്തും ശജറും പൂണ്ടേ...
                                 (ചിന്താരം മുന്തി ..)
ജംജം സരി സരിസരമെ ജോറില്..
ധിംധിം തിധിങ്കിണ കതിരൊളി നൂറില്..
ധമരിശ ദിശദിശ ദേശമിലാശര്..
ഇറസൂലിന്റെ ഹിജ്റ പെരുമാ...
ധിമികിട ഇടവിട അതിനിടെ കൃതികിട
തളങ്കൃത ഉടനടിയുടെ അവരുടെ തടി ഹിജ്‌റയിൽ മികന്തൊളിവോർ....
                                     (ചിന്താരം...)
ബിനയിന്ന് മനുവാരോ ചതിതുതി തലമൂപ്പിൽ
ബനിയരേ കനിന്തിടാ എതിർത്തുതിർ കതിർതോപ്പിൽ
ബിധംപോലെ ഹിതംകാട്ടി തിമിർത്തു ചോപ്പിൽ ...
അറിയണ്ടു ഇറസൂലിൽ ഇസം വരമേ
അതിർ കൊണ്ട് ഹിജ്ർ കോർവ്വ ഹംസ തരമേ...
ഈരണ്ടു ലോകവാസം സുഖം തരണേ...
                                  (ചിന്താരം...)
തുടിത്തോരനടുത്തിട്ട് മദീനത്തിലുദി താജാ..
തടുത്തിട തടുത്തിടും മദീനത്തോർ ഒളിരാജാ..
കടുപ്പത്തിൽ ഉദിമുത്തും തിരുതത്ത്വ സിറാജ
താലം മിക സിറാജിന്റെ അജബും പാടി..
താനം വക ഹിജ്റിന്റെ ഹജ്റും കൂടി..
താനിയോന്റെ കലാമായി അജ്‌ലും ചൂടി..
അഹദുടെ മഹിമപതി അധിപതി സദദായ്
സമ്പബിത് ക‌ഥയത്‌ മദത് നിലമേ..
സമദുടെ സനതിത് അതത് ഇത് തരമെ..
                                  (ചിന്താരം...)

Post a Comment

0 Comments

Close Menu