Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീറ് വലി മശ്ഹൂറരെ | Ajmeer Vali Mashhoorare | Ajmeer Khaja Song Lyrics | Thwaha Thangal Pookkottur



Ajmeer Vali

അജ്മീറ് വലി മശ്ഹൂറരെ | Ajmeer Vali Mashhoorare | Qawali Lyrics | Thwaha Thangal Pookkottur


അജ്മീറ് വലി മശ്ഹൂറരെ അജബിന്റെ അജബൊളി താജരെ അഹദിന്റെ അരുമപ്പൂ താരമേ അദബിന്റെ അലൻകൃത രാജരെ അവതരിച്ചജ്മീറിൻ താരമേ...

  (അജ്മീറ് വലി...)

സഞ്ചറിൻ മണ്ണിൽ അവരുദിത്തേ...
സമ്പാദ്യം അതുല്യ ജ്ഞാനം അവരറിഞ്ഞേ...
സുൽത്വാനുൽ ഹിന്ദേ വലി ഖ്വാജാ യാ ഖ്വാജാ
സന്മാർഗം പകരുന്ന സിറാജാ യാ ഖ്വാജാ...
ഇന്ത്യൻ മുസൽമാന്റെ ആത്മീയ സഞ്ചാരി നേരുള്ള തേരാളി ദീനിന്റെ പോരാളി 
ഖാജാ മുഈനുദ്ധീനേ.....

  (അജ്മീറ് വലി...)

അശരണരേ അടിമകളേ കരം കനിഞ്ഞവരിലു കനിഞ്ഞവരേ...
ചിശ്തി മലരേ നിസ്തുല്ല്യ പൂവേ..
വിണ്ടുണങ്ങും മനസിന്റെ അഭയമല്ലേ...
കാലം കലിയിൽ ഉഴറുന്നേരം യാ ഖ്വാജാ കാവൽ റബ്ബിൽന്നേകണം താജാ യാ ഖ്വാജാ
മണ്ണേ അജ്മീറിൽ പൊന്നായ് വിളങ്ങുന്നു മദദേകി കനിയുന്നു ശമനം ചൊരിക്കുന്നു സമദോന്റെ രിളയേക്കുന്നു...

Post a Comment

0 Comments

Close Menu