Ad Code

Thirunabi Madh Lyrics App  INSTALL NOW

മദീനയിലെ ഫഖീർ 1 | Madeenayile Faqeer 1 | Nabiye Ennude | Song Lyrics | VPM Basil Vailathur


മദീനയിലെ ഫഖീർ 1 | Madeenayile Faqeer 1 | Nabiye Ennude | Song Lyrics | VPM Basil Vailathur


Madeenayile Faqeer 1


നബിയേ എന്നുടെ ഖൽബിന്നുള്ളിലെ
വ്യഥകൾ പറയാം ഞാൻ...
അർഹതയില്ലാ പഥികനിവന്ന്
വിജയം നേടാനാ...
അഭയം തിരുനൂറാണെന്നറിയും
നാൾ മുതൽ ആഗ്രഹമാ...
അജബുകൾ തീർത്ത ഹബീബേ എന്നുടെ ആശകൾ തീർക്കാനാ...                            

                                  

ജീവിത വഴിയിൽ പാപം പേറി
നടന്നിവനേറെ ഫഖീറായി...
ജീവനു വേണ്ടി കൊതിക്കും ദോഷി
കണ്ടതു നൂറെ തണലായി...(2)
പാപക്കുഴിയിൽ നിന്നുമുയർത്തി
എന്നെ നടത്തേണേ...
പാവം എന്നെ മദ്ഹിൻ വഴിയിൽ
സേവകനാക്കേണേ...
                        
                               

എന്നുടെ റൂഹ് പിടിക്കും മുമ്പേ
ഖൈറാം അമല് നിറക്കേണം..
ഏറും ആഗ്രഹമെല്ലാം തീർത്ത്
നൂറെ കണ്ട് മരിക്കേണം...(2)
ഏറ്റം അഹദിൻ രിളയിലലിഞ്ഞ്
എന്നെ മടക്കേണേ...
ഏറെ മദ്ഹുകൾ പാടിപ്പറഞ്ഞ്
റൂഹ് പിടിക്കേണേ...

                                 

ഖബ്റിൻ ഇരുളിൽ കഴിയും നാളിൽ
നൂറണയേണം ചാരത്ത്...
കാമിലരാം നബിയുണ്ടേൽ അവിടമിൽ
പതിവായി നിറയും റാഹത്ത്...(2)
ജന്നാത്താണിവനാഗ്രഹ മെങ്കിലും 
എന്നെ തുണക്കേണേ...
ജന്മം തന്ന ഇലാഹിൻ നൂറേ
ഈ കരം പുൽകേണേ...

Post a Comment

0 Comments

Close Menu