പ്രബഞ്ചക്കണി പ്രകാശം | അൻപ് | Prapanjakkani Prakasham | With Lyrics | Ramees | Nafad | Shameel | Aflah | CH Ansar
പ്രപഞ്ചക്കണി പ്രകാശം നബി ത്വാഹ
പ്രതാപ പൊരുൾ പ്രതീകം
പെരുമ കതിരുകൾ പുതുമ പുലരികൾ
പുണരും കീർത്തനമനന്തം അതി സുഗന്ധം
പ്രതിനിധി പരകോടികളിൽ മധു പകർന്നു കടലാഴികൾ പോലെ
പ്രതിശ്രുത വചനങ്ങളിലൽഭുതം പുലർന്നു പലനാളുകൾ നീളെ
ശക്തരിൽ കാലം പോലെ
മുക്തി നൽകി മുത്ത് റസൂൽ
ദിക്തയേറിയെന്നിരുന്നാൽ
ഭക്തിയൂട്ടിടും വസീൽ
നിത്യമൽഭുത പ്രവാഹം
ഹൃദ്യബന്ധുര കിരീടം
അഴകലകളുലകിൽ പീലി വിടർത്തി
തരളവിരള മഹാ നൃത്തമൊരുക്കി
ദേശങ്ങൾ താണ്ടുന്നതാ മഹിത പൊരുളുകൾ
ഭാഷകൾ തീരുന്നിതാ മധുര പുകളിതിൽ
മഹത്വം അറിഞ്ഞാൽ നാറും കുളിർക്കാൻ തിടുക്കം കൂട്ടും
ഗുരുത്വം ലഭിച്ചാൽ മരണം അകന്ന് യുവത്വം നിറയും
രാജമലർവനി രാഗഇശൽ കനി
എന്നും പ്രമാണി എങ്ങും പ്രധാനി
അമിതാഭ രൂപ സൽ കവാടം
അഖിലാണ്ഡ പാലക വിലാസം
സുകൃതസരണി നന്മ ചുരത്തി
സമൃദ്ധധരണി സദാ തിന്മയകറ്റി
സാക്ഷിയായ് നീട്ടുന്നതാ കര വിഭവമൊരുക്കി
മോക്ഷമായ് നൽകുന്നതാ കരം സതതമിണക്കി
സുഖത്തേൻ നുണഞ്ഞാൽ ഹൃദയം സുബർഗ സുഗന്ധം നിറയും
സമംപോൽ പകർത്താൻ ഇനിയൊരു പ്രഭാതം ഇല്ലെന്നറിയും
രാജമലർവനി രാഗഇശൽ കനി
എന്നും പ്രമാണി എങ്ങും പ്രധാനി
0 Comments