Ad Code

Thirunabi Madh Lyrics App  INSTALL NOW

ഔലിയാഇന്റെ രാജാവാണെന്റെ സി എം | Madavoor Sulthan 01 | CM Madavoor Song Lyrics | Swadique Azhari Perinthattiri



ഔലിയാഇന്റെ രാജാവാണെന്റെ സി എം | Madavoor Sultan 1 | CM Madavoor Song Lyrics | Swadique Azhari Perinthattiri

 Album : Madavoor Sulthan Vol 01
 Song : Ouliyayinte Rajavanente Cm
 Lyrics : Swadique Azhari Perinthattiri
 Singer : Swadique Azhari Perinthattiri
 Marketing : CM Media





Ouliyaente Rajavanente


ഔലിയാഇന്റെ രാജാവാണെന്റെ സി എം...
അമ്പിയാഇനോ നൂറിനോടേറെ പ്രിയം...
അക്മലാണെങ്കിലോ അവരോട് ഭയം...
അത്കിയാഇനലങ്കാരം തീർത്ത ജയം...
ഖുത്വുബുൽ ആലമെന്നാവേശത്തിൽ നീ പറ...
ഖുത്വുബുൽ അഖ്താബോർ ജീലാനീ ചേലിൽ ജറ...(2)
ഖുത്വുബുൽ ആലമെന്നാവർത്തി ചെങ്കിൽ സദാ...
ഖുത്വുബുൽ ആലമ് തന്നെന്ന് ചൊങ്കിൽ ബദാ...
ഖുത്വുബും ഗൗസിലെല്ലാം പുകൾ മികന്ത നേതാ...
ഖുത്വുബിൻ വാള്യങ്ങളിൽ അജബുണ്ടെ കഥ...

   (ഔലിയാഇന്റെ രാജാവാണെന്റെ...)

ഔലിയാഇൻ മസാറിൽ നി പോകും നേരം...
അവരിൽ മടവൂരെ പറയു അതെന്താ ഹരം...(2)
മുത്ത് ത്വാഹ റസൂൽ ചാരെയും നീ ചെന്ന്...
മടവൂരിൽ നിന്നെന്നോത് കൈ നീട്ടും പൊന്ന്...
മഹിയൊന്നാകെ കണ്ടീടും എൻ സി എം കണ്ണ്...
മന്തുബാണവർ ലോകമെമ്പാടും നിന്ന്...

   (ഔലിയാഇന്റെ രാജാവാണെന്റെ...)

കുൻഫയകൂനിന്റഹ് ലിന്റെ റാണി മുത്ത്...
മൻഫിയിൻ കൗലാലഖിലാണ്ഡ മാനം ദിത്ത്...(2)
തങ്കം കണ്ണടച്ചാൽ തകിടം മറിഞ്ഞു പോകും...
തിങ്കൾ കണ്ണോടിച്ചാൽ അവർ തരംഗമാകും...
സിങ്കം പുഞ്ചിരിച്ചാൽ മുഹമ്മദിയ മുഖം...
ഹുങ്കിൽ വമ്പടിച്ചാൽ അവൻ കരിഞ്ഞു ചാകും...

   (ഔലിയാഇന്റെ രാജാവാണെന്റെ...)

മടവൂരാണെന്റെ....
മടവൂരാണെന്റെ മടവൂർ മടവൂരുക്ക്...
മടിയില്ലാതെ ഞാൻ മരണം വരെ ഈ പോക്ക്...(2)
കറയില്ലാ കണ്ണിനാലെ നീ ഒന്ന് നോക്ക്...
മറയില്ലാതെ നീ കണ്ടെങ്കിൽ നൂറ് നാക്ക്...
അറിവില്ലാതെ പുലമ്പുന്നോനെ കുരക്ക്...
നിറമെന്താണെന്ന് കാണാം നീ കാത്തു നിക്ക്...

   (ഔലിയാഇന്റെ രാജാവാണെന്റെ...)

അള്ളാഹ് തള്ളുന്നു ഉള്ള് പൊള്ളുന്നാ മട്ട്...
കള്ള് തുളളി നുള്ളാനെന്റെ മടവൂർ പാട്ട്...(2)
ദോഷി പേശിയാ ബൈത്തെന്റെ ശൈഖുനക്ക്...
വേഷ മോശങ്ങളുണ്ടെന്നിൽ മാപ്പുരക്ക്...
ആശ കീശയിൽ പൂശിത്തരു ശെരിക്ക്...
നാശമേശുകില്ലാ മുരീദായ് വിധിക്ക്...(2)


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu