Ad Code

Thirunabi Madh Lyrics App  INSTALL NOW

ബദ്ർ കി സമന്ദർ | ഹഖിന്റെ ശോഭയാൽ | Hakhinte Shobhayal | Badar Song Lyrics | Rahoof Azhari Akode | Firdhous Kaliyaroad


      • Watch Full Song On YouTube

ബദ്ർ കി സമന്ദർ | ഹഖിന്റെ ശോഭയാൽ | Hakhinte Shobhayal | Badar Song Lyrics | Rahoof Azhari Akode | Firdhous Kaliyaroad 

 Album : Badr Ki Samandar
 Song : Hakhinte Shobhayal
 Lyrics : Hafiz Husain Thamarakulam
 Singers : Rahoof Azhari Ackode
                  Firdhous Kaliyaroad
 Marketing : Nasheeda Media 





Hakhinte Shobhayal


ഹഖിന്റെ ശോഭയാൽ ബദ്റങ്കണം ഖുശീ...
ഖൈറിൻ സബീലതിൽ പട ചേർന്നു മുന്നണി...
കുഫ്റിന്റെ കോട്ടയിൽ തക്ബീറതിൻ ശ്രുതീ...
കുല ഗോത്രമത്രയും പട വിട്ടു പിന്നണി...(2)

   (ഹഖിന്റെ ശോഭയാൽ...)

ഹിജ്റക്കു പോന്ന നേരം
മാലും കവർന്ന മക്കം...
മുത്താറ്റലോരു നേരിൻ
സ്വബ്റും പറഞ്ഞ സുദിനം...
സഹനമേകീ നബീ...
സുകൃതമോതീ നിധി...(2)
പകരം ചൊല്ലി പക വെടിയാൻ
പകലും പരനേകീ..
സുരഭ ഹർഷമാലെ
വന്നബുസുഫിയാനും ഖൗമും..
സുദൃഢ ഹഖിനാലെ തിരു
നബിയോരുടെ ഖൽബും...(2)
പോരാടി ബദ്.റിൽ ബഹു പോർവിളികളായ്
കേമൻ മാരോരോന്നും വീണടരലായ്...
തൗഹീദിൻ മന്ത്രങ്ങൾ ആഞ്ഞുയരലായ്...
അംലാക്കുകളൊന്നൊന്നായ് വാളേന്തലായ്...

   (ഹഖിന്റെ ശോഭയാൽ...)

ശത്രുക്കളൽഫ നിറവിൽ
ശരവേഗമാണ് വരവിൽ
ശതശൂരരായ സഹചർ ശരണം
ചൊരിഞ്ഞു പരനിൽ...
കലിമയേകീ നബീ...
കടമയോതീ നിധീ...(2)
ഇരുളൊഴിഞ്ഞ് പകലൊളിവാൻ
പലരും ഉയിരേകീ...
സുഖിത ദ്രവ്യമാലെ വന്നബു
ജഹലിൻ ഗർവും
സുലഭ ഗനീമത്തിനാലെ
നബിയോരുടെ റജഉം..(2)
ധീര ധ്വജം വാനിൽ പുതു ജ്വാല തീർക്കയായ്...
മുന്നൂറ്റിപ്പതിമൂവർ ദീനിൻ കാവലായ്...
ധർമ്മ സ്വരം പാരിൽ ശുഭ വീഥി തീർക്കലായ്
കർമ്മ ഗുണം നാളെ തിരു സ്വർഗ്ഗം പൂകലായ്...


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu