Ad Code

Thirunabi Madh Lyrics App  INSTALL NOW

നബിയെ ഞാൻ മദീനയിലുണ്ട് | Nabiye Njan Madeenayilund | Madeenappatt 3 | With Lyrics | Swadique Azhari Perinthattiri



Nabiye njan madeenayil


നബിയെ ഞാൻ മദീനയിലുണ്ട് | Nabiye Njan Madeenayilund | Madeenappatt 3 | With Lyrics | Swadique Musliyar Perinthattiri


നബിയേ ഞാൻ മദീനയിൽ ഉണ്ട്...

നദീമായ ഹൃദയവും കൊണ്ട്...

അരികത്തു വരാൻ പേടിയുണ്ട്...

അളീമായ ഹള്റത്ത് കണ്ട്...

അഫുവിൻ കടൽക്കര ഞാൻ ഉണ്ട്...

അലമാലയോളം പാപം കൊണ്ട്...

അലങ്കാര മദ്ഹൊലികൾ ബിണ്ട്...

അടങ്ങാത്ത വേദനയാൽ വിണ്ട്...

അരികത്തു വരാൻ പേടിയുണ്ട്...

അളീമായ ഹള്റത്ത് കണ്ട്...

എന്നാണെന്റി വരികൾ പുണ്യാ മദീനത്ത്

പാടാൻ വിധിക്കുന്ന പെരുന്നാള്...

ഒന്നാ മദീന കണ്ട് കണ്ണീർ കണങ്ങൾ കൊണ്ട്

നൂറെ പുണരുന്ന മിക നാള്...

ഇന്നോളം എന്നിൽ വന്ന പാപം കരിച്ചിടുവാൻ

ത്വാഹാവോടലറുന്ന സുഖനാള്...

പൊന്നും കിനാവിലാണ്ട് മിന്നുന്ന വജ്ഹ് കണ്ട്

ജന്നാത്തിലലിയുന്ന ശുഭനാള്...


മദീനത്ത് പോയിടുവാൻ പൂതിയാ...

മണിമുത്തിനിഷ്ടമായിടുമോ പേടിയാ...

മഹബ്ബത് നാവിൽ മാത്രം ബാക്കിയാ...

മരണത്തിൻ മുമ്പെ വിളിവരില്ലെ ഹാദിയാ...

ഇരുളാർന്ന ഹൃദയമൊന്നു പ്രഭ തെളിഞ്ഞിടാൻ...

ഇടറാതെ ഖൈറിൽ ജീവിതം ചോദിക്കുവാൻ...

ഇതിഹാസ നബി ഷൗഖിലൊന്നലിഞ്ഞിടാൻ...

ഈമാൻ പുണർന്ന് മൗത്തിനെ യാചിക്കുവാൻ...

മദീനത്ത് പോകുന്നോരേ...

ഞാനും പോരുന്നുണ്ടേ...

മണിമുത്ത് നൂറിന് ചാരേ...

പോകാൻ വെമ്പുന്നുണ്ടേ...2


മലർമുത്തിനിഷ്ടമുള്ള നാളതിൽ...

മദനീ സിയാറ വിധി തരണേ പാപമിൽ...

മദീനത്ത് ഞാൻ വരുന്ന നേരമിൽ...

മൗത്തേകിടാൻ അസ്റാഈൽ അണഞ്ഞുകിൽ...

മരണം മദീന മണ്ണിൽ വേണം കെഞ്ചുവാൻ...

മണിമുത്തിന് നാട്ടിൽ ഖബ്റിനെ യാചിക്കുവാൻ...

മരണം പറഞ്ഞ് തങ്ങളിൽ വിതുമ്പുവാൻ...

മണ്ണിൽ കുഴിച്ചു മൂടും പേടി ചൊല്ലുവാൻ....

(മദീനത്ത് പോകുന്നോരേ...

ഞാനും പോരുന്നുണ്ടേ...

മണിമുത്ത് നൂറിന് ചാരേ...

പോകാൻ വെമ്പുന്നുണ്ടേ...) 2

Post a Comment

0 Comments

Close Menu