Ad Code

Thirunabi Madh Lyrics App  INSTALL NOW

ഒരുനാൾ മദീനത്ത് ഉരുകുന്ന മനസ്സാലെ | Oru Naal Madeenath | Song Lyrics | Rahoof Azhari Akode | Suhail Sa'adi Mylatty


ഒരുനാൾ മദീനത്ത് ഉരുകുന്ന മനസ്സാലെ | Oru Naal Madeenath | Song Lyrics | Rahoof Azhari Akode | Suhail Sa'adi Mylatty

Orunal Madeenath


ഒരു നാൾ മദീനത്ത്‌ ഉരുകുന്ന മനസാലെ...
നബിയോരെ ചാരത്തണഞ്ഞീടണം... 
ഒരു സ്നേഹ സീനത്ത്‌ ഉള്ളിന്റെ വിളിയാലെ...
തിരു നൂറേയകമിൽ ഇടം നേടണം... 
റൗള ശരീഫിന്റെ വഴിയോരമുടനീളം
പുന്നാര നബിയെന്റെ കൂടെ വേണം... 
മരണം വരും നാളിൽ മന്നാനിലേറുമ്പോൾ
മുത്താറ്റൽ നബിയെന്നെ വിളിച്ചീടണം...


പാപക്കയത്തിൽ ഇഹ ലോക വാസി ഞാൻ 
കര കേറാനുള്ളൊരു വഴി കാണണം...(2)
കറ വീണ കർമങ്ങൾ തേച്ചു മിനുക്കീടാൻ 
ഇസ്‌തിഗ്ഫാറിൽ ഇലാഹിൽ മുഴുകീടണം... 
സാശ്ടാങ്കം ചെയ്തേറേ റബ്ബിൻ മുനാജാത്തിൽ വഴിയാലേ നബിയിൽ അടുത്തീടണം...


പരലോക നാളിൽ ഖബറിൽ നിന്നെഴുന്നേൽക്കും 
സമയത്താ സാമിപ്യം തന്നീടണം...(2)
ദാഹിച്ചലയുമ്പോൾ ഹൗളിന്റെയരികത്തും 
ജലപാനമൽപം നുകർന്നീടണം... 
സ്വർഗീയ ലോകത്ത് നബിയോരെ പിന്നാലെ അവസാനമെങ്കിലും കയറീടണം...

Post a Comment

0 Comments

Close Menu