Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉടയവനെ പൂതിയുണ്ട് | Udayavane Poothiyund | With Lyrics | Madeenappatt 1 | Swadique Azhari Perinthattiri


Udayavane + Poothiyund

ഉടയവനെ പൂതിയുണ്ട് | Udayavane Poothiyund | With Lyrics | Madeenappatt 1 | Swadique Musliyar Perinthattiri

ഉടയവനേ പൂതിയുണ്ട്

ഉദയനിലാമുഖം കണ്ട്

അഹദിൻ രിളയിലൊന്ന് നീങ്ങുവാൻ

അഹ്മദ് നബി മദദിൽ മുങ്ങുവാൻ..

ഉശിരിൽ ഞാൻ ഹബീബെ കണ്ട്

ഉലകിൽ പകരമില്ല ബിണ്ട്

ഒരുതരി പ്രണയസുഖം നുണയുവാൻ

ഒടുവിലെ യാത്ര ഖൈറിലാകുവാൻ


             ( ഉടയവനെ പൂതിയുണ്ട് )


ഒരുപാടായി തങ്ങളെ എനിക്കു കാണണം..

ഒരുദിനമെൻ്റെ കണ്ണുമങ്ങെയനുഭവിക്കണം.. ( 2 )

ഒരു പാവത്തിനുള്ള പൂതിയങ്ങു തീർക്കണം.. (2)

ഒരു ഖൈറും ഇവനില്ലെങ്കിലും തുണക്കണം..

പലരും കണ്ട കഥ പറഞ്ഞ്

പരിധി മറന്നിതാ കരഞ്ഞ്

പവിഴമലിഞ്ഞ മേനി കാണുവാൻ

പ്രഭമുഖമൊന്ന് നോക്കി നിൽക്കുവാൻ..

പലയിടമിൽ മദ്ഹുരന്ന്

പതിവിലായ് സ്വലാത്ത് ചൊന്ന്

പരിമളമേനിയെ മണക്കുവാൻ

പരിഹാരം നബി വിധിക്കുവാൻ..


       (ഉടയവനെ പൂതിയുണ്ട്)


പലരും ചൊന്നയനുഭവങ്ങളുണ്ട് കാതില്

പലരും കണ്ട രൂപഭാവമേറെ ജോറില് (2)

പലരാവിൽ ഹബീബ് വന്നവരുണ്ടവരില് (2)

പലപാട്ടെഴുതി ഒടുവിലൊന്നു വരൂ തിങ്കള്..

മരണമെ ഞാൻ മുന്നിൽ കണ്ട്

മതിമറന്നതമിതമുണ്ട്

മൗത്തിൻ നേരമേലും കാണുവാൻ..

മദ്ഹിൻ സേവകനായ് നീങ്ങി ഞാൻ..

മധുരവദനമൊന്ന് കണ്ട്

മഹിതനാമമെയുരണ്ട്

ഇരുകണ്ണടയണമെന്നോതി ഞാൻ..

ഇശലെഴുതുന്നു പൂതി തീരുവാൻ..     


(ഉടയവനെ പൂതിയുണ്ട്)


Post a Comment

0 Comments

Close Menu