Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

നെഞ്ച് പിളർക്കും വാർത്ത കേട്ട് | Nench Pilarkkum Vartha kett | Song Lyrics | Rahoof Azhari Akode | Sahla VK




നെഞ്ച് പിളർക്കും വാർത്ത കേട്ട് | Nench Pilarkkum Vartha kett | Song Lyrics | Rahoof Azhari Akode | Sahla VK


നെഞ്ച് പിളർക്കും വാർത്ത കേട്ട് | Nenj Pilarkkum Vartha kett | With Lyrics | Rahoof Azhari | Sahla VK


നെഞ്ച് പിളർക്കും വാർത്ത കേട്ട് മദീന കരഞ്ഞന്ന്...
മുത്ത് റസൂലിൻ വഫാത്തറിഞ്ഞ് ഖൽബ്  പിടഞ്ഞന്ന്...(2) 
സമനില തെറ്റി മുഹിബ്ബീങ്ങൾ ഓടിയണയുന്നു...
ഇല്ല ഹബീബിൻ മൗത്ത് വരില്ലെന്നാർത്ത് കരയുന്നു...(2)
ആരും കാണാതോരം ചേർന്നൊരു തേങ്ങലുയരുന്നു...
എന്റെ ഹബീബില്ലാത്ത മണ്ണിനി വേണ്ടന്നോതുന്നു...(2)


ഒളിവർ ബിലാലന്ന് ത്വയ്‌ബ വിട്ടകന്ന്...
കിളിനാദം മറഞ്ഞ് മദീനയും കരഞ്ഞ്...(2)
ആറ്റൽ റസൂലൊരു നാളിൽ കിനാവിലായ് വന്ന്...
വരണം മദീനയിലേക്ക് ബിലാലിലായ് ചൊന്ന്...
നേരം പുലരാൻ നിൽക്കാതെ ബിലാൽ പുറപ്പെട്ട്...
ത്വയ്‌ബാ മൺതരിയൊന്നത് പുണരാൻ ധൃതിപ്പെട്ട്...
റസൂലള്ളാഹ്... റസൂലള്ളാഹ്...


ബിലാലിൻ വരവന്ന്... മദീനയിൽ പരന്ന്...
അകതാര് നിറഞ്ഞ്... മർഹബ പറഞ്ഞ്...(2)
ഇടറുന്ന ചുവടുകളാലേ ബിലാലതാ ചെന്ന്...
പൂമണം വീശും റൗളാ സവിധമിൽ നിന്ന് ... 
ഉരുകും ഖൽബതിലുതിരും കണ്ണീരടക്കാനാവാതെ...
ഇടറും കണ്ഠമതാലേ സലാം തിരു മുമ്പാകേ...
റസൂലള്ളാഹ്... റസൂലള്ളാഹ്...

Post a Comment

0 Comments

Close Menu