ദൂതരേറ്റം ആദരിച്ചഭിമാനി ഹംസത്ത് | Dhootharettam Aadharicha | With Lyrics | Ajmal Padapparamb | Ashraf Palappetty
ദൂതരേറ്റം ആദരിച്ചഭിമാനി ഹംസത്ത്...
താദനുള്ളൊരു സോദരപ്പൂമേനി ഇസ്സത്ത്...
ശീത ഹിത പരിപാവനത്തിരുമേനി ഹംസത്ത്...
ഹാദി റസൂലിൻ ദീൻ പുണർന്നവതാരമീ മുത്ത്...
റളിയർ റഹ്മാനു ഹദ
ശഹദൽ ബദ്റൽ ഉഹ്ദാ...
രണമാടുകയായ് മതിമാൻ ധീരമായ്....
ഉഹുദങ്കണം.. തേങ്ങുന്നിതാ..
മണിമുത്തിൻ വിരഹത്തിൻ കേഴുന്നിതാ..
പറന്നകന്നാ.... പ്രണയാതുരൻ
പിരിഞ്ഞിടുന്നാ.... പ്രിയ നായകൻ
തിരുനബി നിറമിഴി ഒഴുകുകയായ്... ആ വേദനയാൽ
മരുമണൽ തരിയും കരയുകയായ്.. വേർപാടതിലായ്..
ധീരരാണ് ഹംസാ....
വീരാരാണ് ഹംസാ...
(ദൂതരേറ്റം)
ആദ്യമേ ഖൽബിൽ വേരുറച്ചേ... ആദിമ മതത്തിന്റെ തേർ തെളിച്ചേ...
ആരും ഭയക്കും ജലാലത്തിതാ.. അരുമ സിറാജിൻ കാവൽ സദാ..
കാനനത്തിൽ ചെന്നാൽ.. കടുവയും കിടുകിടെ വഴിയൊഴിയും..
നഗര നിരത്തിൽ എന്നാൽ ചടുലമാ ചുമടടിയലയൊലിയും
ധീരരെ....രണശൂരരെ...
പാടുന്നാ മദ്ഹിലൽപം ഇശലായ് അദബോടെ..
ഇത് ഹംസാ റളിയല്ലാ....
അവരാൽ മദദേകല്ലാഹ്...
പോരിശ കൊണ്ടാടും ഭൂമിയും..പേർമികന്തീരേഴ് വാനങ്ങളും..
പോരാട്ടം കണ്ടത് ലോകവും...പാടി വാഴ്ത്തുന്നിതാ....
(ദൂതരേറ്റം )
വാളെടുത്താ മഹാൻ പോർ വിളിച്ചേ...വീര കുഫ്ഫാറുകൾ പോയൊളിച്ചെ....
ഉഹ്ദ് രണാങ്കണം വിറവിറച്ചെ... അഹദെന്ന ഗർജനം അലയടിച്ചേ...
രാജസിംഹംപോലെ ജെടുതിയിലടി പലയടുവുകളും..അണിയണി നിന്നിട്ടന്നാൾ പലയിടും തിരുനബി സ്വഹബുകളും...
ധീരരേ.... രണശൂരരേ....
പാറുന്നാ തീപ്പൊരികൾ.. വാളിൽ നിന്നാകെ ഇത് ഹംസാ...
ഒളിയമ്പന്നയ്യാ വഹ്‌ശിയും...വീണുപോയല്ലോ ആ സിംഹവും..
വീരം ശഹീദായി താരവും ചരിതം രചിക്കുന്നിതാ....

6 Comments
Thanks
ReplyDelete👍👍👍👍👍
👍👍
ReplyDeleteWow 😘 aa video yode link il video kittunnilla
ReplyDeleteOk Vere Link Add cheythittund
DeleteIdh Photo roopathil aakikkooode
DeleteDownload yeluppamayirikkum
إن شاء الله
Delete