ഹൃദയം നുറുങ്ങുന്ന വേദനകളുണ്ടെങ്കിൽ...
അഭയം ചൊരിക്കുന്നു ത്വഹാ റസൂൽ...
ഇടറുന്ന ജീവിത വിലാപങ്ങൾക്കിടയിലും കനിവിന്റെ പൊരുളാണ് ഖാതിം റസൂൽ...
അണ പൊട്ടിയൊഴുകും അതിശക്ത പ്രണയം... അതിനടരും കണ്ണീരിൻ രൂപ ഭാവം...
അകലങ്ങളില്ലാ ഹൃദയത്തിനുള്ളിൽ...
ഒട്ടിപ്പിടിച്ചതാ ധന്യ ഗേഹം...
ഒരു നോക്കു പോലും കാണാതിരുന്നെൻ...
ഇരു കണ്ണടഞ്ഞാൽ നോവാണു റബ്ബേ...
ഒരുപാട് കാലം മദ്ഹോതിടും ഞാൻ...
ഇവനുള്ള ശബ്ദം മുറിയും വരേയും...
ഒരുങ്ങീടുമെന്നും ഒരു യാത്ര പോകാൻ...
മരണത്തിൻ തൊട്ടു മുമ്പൊന്ന് കാണാൻ...
കൺമുന്നിൽ കണ്ടാൽ അസ്റാഈൽ വന്നാൽ ആ പുണ്യ ഭൂമിയിൽ അറ്റു വീണാൽ...
ഇവനുണ്ട് അഭയം ഇവനല്ലേ ഭാഗ്യം...
ഇവനുണ്ട് ദുനിയാവിൽ മികവാർന്ന വിജയം... ഇഖ്ലാസ് തരണം ഈമാൻ പകരണം...
ഇടറാതെ ഇറയോനെ നിന്നോടലിയണം...
0 Comments