Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ത്വാഹാ നിലാവിന്റെ മുറ്റത്ത് ഞാനെത്തും | Twaha Nilavinte | Razeen Ochira | Razi Chulliyode


ത്വാഹാ നിലാവിന്റെ മുറ്റത്ത് ഞാനെത്തും | Twaha Nilavinte | Razeen Ochira | Razi Chulliyode


Twaha Nilavinte


ത്വാഹാ നിലാവിന്റെ മുറ്റത്ത് ഞാനെത്തും...
ത്വയ്ബാ തോപ്പിലെ താരത്തിനോരത്തായ്...(2)
താര പ്രഭാവിന്റെ പൂമുഖ വാതിൽക്കൽ...
താഴ്മത്തികവോടെ... ആയിരം പൊലിവോടെ...

  (ത്വാഹാ നിലാവിന്റെ...)

പച്ചത്തണലിന്റെ ചാരത്തണഞ്ഞിട്ട്...
ചോടത്തിരുന്നിട്ട് സലാം മുത്തിലായ്...(2)
ഓതീട്ട് സ്വലവാത്തതും നൽകിട്ട്...
പാവമീ പാപി... പതിവായി പാടി...
പലരാവിൽ തേടി... പുലരാതെ പോയി...

  (ത്വാഹാ നിലാവിന്റെ...)

പാറി പറന്നീട്ടാ പൂമുഖത്തെത്തീട്ട്...
ചിറകൊന്നരിഞ്ഞിട്ട് ചരൽക്കല്ലിനെ...(2)
മുത്തീട്ട് ചിര മോഹവും പുൽകീട്ട്...
സൗഭാഗ്യം തേടി... സന്നിധി പൂകി...
സാന്ത്വനം തേടി... സയ്യിദിൽ കൂടി...

  (ത്വാഹാ നിലാവിന്റെ...)

സ്നേഹം പറഞ്ഞിട്ടെൻ കണ്ണു തുടച്ചിട്ട്...
ഖൽബ് നിറച്ചിട്ടാ സുബർഗത്തിലായ്...(2)
ചേർത്തീട്ട് എന്റെ മുത്തിനെ മുത്തീട്ട്...
എന്നെയും ഒന്ന്... തഴുകണം ഇന്ന്...
കനിയണമൊന്ന്... തലോടണം വന്ന്...


©Midlaj Thiruvambady Blogspot



Post a Comment

0 Comments

Close Menu