Ad Code

Thirunabi Madh Lyrics App  INSTALL NOW

ഞാനെഴുതും കവിതയിലൊഴുകും | Njanezhuthum Kavithayilozhukum | Song Lyrics | Mubashir Alanallur


ഞാനെഴുതും കവിതയിലൊഴുകും
മഷിയുടെ ഉറവ മദീനയിലാ...
ഞാൻ പാടും പുകളിൻ ഇതളുകൾ
വിടരും സൂനം റൗളയിലാ...
ആ വിടരും സുനമിൽ പടരും സ്നേഹം
എഴുതിയാൽ അതിരില്ല... പാടിയാൽ തീരില്ലാ...(2)
ഖുറത്തു അയ്നീ ഹാദി ഖൽബി മദീന വാദി...
ഖമറു ദുജാന നാദി ഖുദ്ബിയദീ
യാ സനദീ... യാ റസൂലള്ളാ...

  (ഞാനെഴുതും...)

അബൂബക്കർ ഉമറുസുമാനലി
അസ്ഹാബരെ ഞാൻ കണ്ടില്ല...
അപദാനം പാടും ബിലാലരെ
നാദം ഇതുവരെ കേട്ടില്ല...(2)
അവിടുത്തെ പാദം പുണരാൻ
അവസരം ഇത് വരെ തന്നില്ല...
ആ ഭാഗ്യം എനിക്കവനേകാൻ
ഇത് വഴി തിരു നബി വന്നില്ല...
അവരും ഇവരും പലരും കണ്ടൂ...
മദീനയെ ഞാൻ കണ്ടില്ലാ...(2)

  (ഞാനെഴുതും...)

ഖുർആനിറങ്ങിയാ ഹിറയിൽ ഒരുനാൾ
പോയി ഇരിക്കും ഞാൻ...
ഖുദ്റത്തുടയോനിൽ വഹ്-യിൻ സ്മൃതികൾ
ഓർത്തു ഇരക്കും ഞാൻ...(2)
ചിലന്തി നെയ്ത വലയോ
സൗറിൽ ഉണ്ടോ തിരക്കും ഞാൻ...(2)
ചേലൊത്ത റസൂലരെ കണ്ടു
സുറൂറാൽ ഒടുവിൽ മരിക്കും ഞാൻ...
അവരും ഇവരും പലരും കണ്ടു...
മദീനയെ ഞാൻ കണ്ടില്ലാ...(2)


©Midlaj Thiruvambady Blogspot


njaanezhuthum kavithayilozhukum
mashiyuTe urava madeenayilaa...
njaan paaTum pukalin ithalukal
viTarum soonam raulayilaa...
aa viTarum sunamil paTarum sneham
ezhuthiyaal athirilla... paaTiyaal theerillaa...(2)
khuratthu aynee haadi khalbi madeena vaadi...
khamaru dujaana naadi khudbiyadee
yaa sanadee... yaa rasoolallaa...

  (njaanezhuthum...)

aboobakkar umarusumaanali
ashaabare njaan kandilla...
apadaanam paaTum bilaalare
naadam ithuvare keTTilla...(2)
aviTutthe paadam punaraan
avasaram ithu vare thannilla...
aa bhaagyam enikkavanekaan
ithu vazhi thiru nabi vannilla...
avarum ivarum palarum kandoo...
madeenaye njaan kandillaa...(2)

  (njaanezhuthum...)

khuraanirangiyaa hirayil orunaal
poyi irikkum njaan...
khudratthuTayonil vah-yin smruthikal
ortthu irakkum njaan...(2)
chilanthi neytha valayo
sauril undo thirakkum njaan...(2)
chelottha rasoolare kandu
surooraal oTuvil marikkum njaan...
avarum ivarum palarum kandu...
madeenaye njaan kandillaa...(2)

Post a Comment

0 Comments

Close Menu