തിരു ദൂതരേ അജബായ് ഒളിവാം പ്രഭാവേ | Thiru Dhoothare | Fadhil Moodal | Ayisha Sherin
ʟʏʀɪᴄꜱ : ᴀʏɪꜱʜᴀ ꜱʜᴇʀɪɴ ᴍᴀɴɢᴀʟᴀᴍ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
തിരു ദൂതരേ അജബായ് ഒളിവാം പ്രഭാവേ
ഇരുലോകമിൽ തണലായി വന്ന നൂറേ...(2)
ഉലകിൻ നിലാവായ് തിരുദൂതരന്ന്
അഹദിന്റെ അർശിൽ മീമായി ലങ്കി...(2)
കനിവൊഴുകും ബദ്റായ് ത്വാഹാ നിലാ...
അതിലലിയാൻ തേടുന്നു നൂറേ ഹുദാ...(2)
ഉലകിലെ മാതൃക താജാ...
ലോകമേ വാഴ്ത്തിടും സ്നേഹാ...(2)
മിസ്കാം സുഗന്ധം ഹബീബരെ ദേഹം
പ്രഭാവം പ്രകാശിച്ച തിരുദൂതല്ലേ...(2)
ഒളിവാം തെളിവാം ഖാത്തിം റസൂലിൻ റൂഹ്
കനവിൽ നിറയും ആറ്റൽ ഹബീബിൻ വജ്ഹ്...(2)
കനിയെ തനിയെ സ്വർഗീയ ദൂതരെ
പതിയെ അലിയാൻ വരൂ തങ്ങളെ...
നൂറിൻ കൃപയായി ലോകമില്‍
ദേശം മക്കായിൽ വന്നിതാ...
നൂറേ വാഴ്ത്തുന്നു ലോകമിൽ
റൂഹേ അജബായി രാജാ...
മദ്ഹിലലിഞ്ഞിതാ അരികിലായിതാ
ശറഫുൽ ഇബാദീ നസീബെ...(2)
പ്രിയ ഗുരുവേ തിരു നബിയെ അജബിലെ നൂറേ...
കനിവരുളേ തിരു മദദേ നബി മഹ്മൂദേ...
അരികിലായണഞ്ഞിടാം
നാളേറെ കാത്തിടാം...(2)
ദാഹമാണീ പാപിയിൽ തിരുദൂതരെ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments