Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

മദീനത്തെ മലർവനിയിൽ | ദഫ് ഗാനം | Madeenathe Malarvaniyil | Duff Song | Shihab Karaparambu | Amjad Vilayil

 


മദീനത്തെ മലർവനിയിൽ | ദഫ് ഗാനം | Madeenathe Malarvaniyil | Duff Song | Shihab Karaparambu | Amjad Vilayil

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സ്വലാത്തുള്ള സലാമുള്ളാഹ്
അലാത്വാഹാ റസൂലില്ലാഹ്
സ്വലാത്തുള്ളാ സലാമുള്ളാഹ്
അലാ യാസീൻ ഹബീബില്ലാഹ് - 

മദീനത്തെ മലർവനിയിൽ
ഒളീ ലങ്കി തിളങ്ങുന്ന
മരതകാ ചുവട്ടിലെ
നിലാ തിങ്കൾ റസൂലുള്ളാ.... 
  
മശ് ഹൂറ ത്തൊളീ ചിന്തും
മഹീയിൽ മീമതും മുന്തും
മഹൽ നാമം പുകൾ പൊന്തും
മുഹമ്മദ് യാ നബീയള്ളാ.... 

മരണാസന്ന സമയത്തും
ഉമ്മത്തീങ്ങളെ യോർത്ത്
മനസ്സ് പിടഞ്ഞ് കരഞ്ഞോര്
അവരാണെൻ നബീയോര് 


നബീയോരേ മറക്കല്ലേ
സ്വലാത്ത് സലാം മുടക്കല്ലേ
നബീസ്നേഹം വെടിയല്ലേ
നാളെ ശുപാർശക്കവരല്ലേ

ഒരൂ ചാൺ നെറുകയിൽ സൂര്യൻ
ജ്വലിക്കും മഅശറാ സഭയിൽ
വരും തുണയായ് റസൂലുള്ളാ
തരും തണലേകി നൂറുള്ളാ..... 
     
ചെറൂ നാളിൽ മനസ്സുള്ളിൽ
പിരിശപ്പൂവിൻ മൊട്ടിട്ടു
പലനാളും കിനാകാണാൻ
കൊതീ ഖൽബിൽ തളീരിട്ടു. 

മഹ് മൂദർ ഹബീബിന്റെ
മുനവ്വറാ ഇടം ചാരെ
മണീ മുത്തിൽ സ്വലാത്തോ താൻ
വിധീ കൂട്ടെന്നിൽ യാ അള്ളാ..... 


മദീനത്തേ മലർവനിയിൽ
ഒളീ ലങ്കി തിളങ്ങുന്ന
മരതകാ ചുവട്ടിലെ
നിലാ തിങ്കൾ റസൂലുള്ളാ.... 

സ്വലാത്തുള്ള സലാമുള്ളാഹ്
അലാത്വാഹാ റസൂലില്ലാഹ്
സ്വലാത്തുള്ളാ സലാമുള്ളാഹ്
അലാ യാസീൻ ഹബീബില്ലാഹ്
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu