Ad Code

Thirunabi Madh Lyrics App  INSTALL NOW

പാരിന്റെ നായകരായ് വന്നുദിച്ച പൂമലരേ | Parinte Nayakaray Vannudicha | Song Lyrics | Midlaj Kalluravi


    • Watch Full Song On YouTube 

പാരിന്റെ നായകരായ് വന്നുദിച്ച പൂമലരേ | Parinte Nayakaray Vannudicha | Song Lyrics | Midlaj Kalluravi


ʟʏʀɪᴄꜱ : ᴍɪᴅʟᴀᴊ ᴋᴀʟʟᴜʀᴀᴠɪ
ꜱɪɴɢᴇʀꜱ : ᴊᴀᴢᴇᴇʟ, ꜱʜᴀʙɪʟ, ᴀꜰᴇᴇᴢ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പാരിന്റെ നായകരായ് വന്നുദിച്ച പൂമലരേ...
പാവന ദീനിസ്‌ലാം നമ്മിൽ തന്ന 
തേൻ നിധിയെ...(2)
അമ്പിളി ശോഭ തോൽക്കും 
ചെന്താമര പൂവഴകോ...
അമ്പവനർളിലേറ്റമാദരിച്ച പൂമതിയോ...

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
ആദിയോൻ ആദ്യം തന്നെ 
ആറ്റലായ മുത്ത് നബി...
അൽ അമീനെന്ന നാമം 
കേളികേട്ട സത്യനിധി...(2)
ആമിന... ആമിന....
ആമിനക്കോമനപ്പൂ 
മകനായ് ലെങ്കും താരകമേ 
ആലങ്ങൾക്കാകെയും അജബായി 
വിരിഞ്ഞ താജൊളിവെ...

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മുല്ലപ്പൂ ഗന്ധമേറും 
ചന്തിരപ്പൊൻ ത്വാഹ നബി 
മൗത്തിന്റെ നേരത്തും 
ഉമ്മത്തിനോർത്ത 
സ്നേഹ നിധി...(2)
ആരാരും ആരാരും...
ആരാരും വാഴ്ത്തിടുന്ന 
ഇശ്ഖിനിശലൊത്തവരെ 
ആദരം പുഞ്ചിരിയാൽ 
ലെങ്കി തെളിവായവരെ...

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
വാനേഴും പാറിവന്ന
സ്നേഹ കുളിരാണവര്...
ജന്നത്തിൻ ബാബിലായ് 
നാമം കുറിക്കപ്പെട്ടവര്...(2)
ഇരുലോകം... ഇരുലോകം...
ഇരുലോകമാകെയും വിജയം 
നിറഞ്ഞ പൂമതിയെ...
ഇരുളിനെ വെളിച്ചം 
കൊണ്ടകറ്റി തന്ന പൂങ്കരളേ...

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu