Ad Code

Thirunabi Madh Lyrics App  INSTALL NOW

മുത്ത് നബി (സ) Vol 02 | എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ | Muth Nabi Vol 02 | Song Lyrics | Swadique Azhari Perinthattiri


        • Watch Full Song On YouTube

എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ | Muth Nabi Vol 02 | Song Lyrics | Swadique Azhari Perinthattiri


Album : Muth Nabi Vol 02
Song : Enikkente Rasoolulla Mapp Nalkumo
Lyrics : Swadique Azhari Perinthattiri
Singer : Swadique Azhari Perinthattiri
Marketing : Swadique Azhari Official


എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ...
എന്നോടുമൊന്നു തങ്ങൾ പുഞ്ചിരിക്കുമോ...
തപിക്കുന്ന ഹൃദയമിലേക്കൊന്നു നോക്കുമോ...
മരിക്കുന്ന മുമ്പേ അങ്ങിലേക്കു ചേർക്കുമോ...
ഇന്നോളം അങ്ങയേ ഞാൻ ചെറുതാക്കിയില്ല...
കൊന്നാലുമങ്ങയേ ഞാൻ 
എതിർക്കാൻ വിടില്ല...(2)
കുന്നോളം പാപമുണ്ട് വന്നതാണതെല്ലാം...
എന്നാലും യാ നബിയേ സ്നേഹമുണ്ട് വള്ളാഹ്...(2)

(എനിക്കെന്റെ...)

ആലം ദുനിയാവിൽ വന്ന്
ആയുസേറെ നാളകന്ന്...
അഖിറ ലോകം മറന്ന പാമരനാണേ...
ആഗ്രഹങ്ങളിൽ മറിഞ്ഞ്
ആരവങ്ങളാൽ നടന്ന്...
ആദരപൂ മൊഴി മറന്ന പാപിയുമാണെ...
ആ ഖദമിൽ നീരു വന്ന്
ആയിശുമ്മയോട് ചൊന്ന്...
ആദിയോനിൽ നന്ദി വേണമരുളിയതാണേ...
ആ സബീലിൽ നിന്നകന്ന് 
ആത്മവീര്യതയെ കൊന്ന്...
ആഖിബത്തെന്താവുമെന്ന പേടിയിലാണേ...
തിരു നളറുണ്ടായിടുകിൽ
തകരുമെന്റെ പാപമഹൽ...
തരണമെനിക്കാ ഹിദായത്തിന്റെ കരങ്ങൾ...
തലകൊതിച്ച ക്രൂരതരിൽ
തഖ്‌വ വിധിച്ചാ പ്രഭയിൽ...
തല കുനിത്ത് ലോകം നിന്ന ശുഭ ചരിതങ്ങൾ...
തരുളരായ നബി കരുണ കടലു കടലുകൾ...
ഖൽഖിൽ ഞാൻ അങ്ങേക്ക് ബദലേ കണ്ടില്ല...
ഖുലുഖിനെ വെല്ലാനൊരു മഖ്ലൂഖും വരില്ല...(2)
ഇല്ലാ ഒരാൾക്കും അങ്ങേക്കാളലിവില്ലാ...
എല്ലാമെല്ലാമങ്ങല്ലേ തടയല്ലാ...
തണലേ തടയല്ലാ...

(എനിക്കെന്റെ...)

ആറ്റലോരെ മദ്ഹുരന്ന്...
നീറ്റലുകൾ മറി കടന്ന്...
സ്രേഷ്ട മാദിഹീങ്ങൾ കൂട്ടമെന്നെ ചേർക്കണേ...
ആറ്റു നോറ്റു തങ്ങൾ തന്ന
ഊറ്റമുള്ള ദീനുരന്ന്...
ഏറ്റമങ്ങയേ പുണരാനും വിധി വേണേ...
ആഖിറ നേരത്തുമങ്
ആദിയെന്റെ ഉമ്മത്തെന്ന്...
ആ മഹബ്ബത്തിന്നു ബദൽ ജീവനേകണേ...
ആലമാകെയും നടന്ന്...
ആദര നബി മദ്ഹുരന്ന്...
ആയിരങ്ങളിൽ മദീന പടരണം തേനേ...
മദ്ഹ് പാടിടുന്നവനിൽ...
മധുര മേകിടുന്ന തണൽ...
മനമെരിഞ്ഞു ഞാനുരന്ന പാട്ടു കേൾക്കുമോ...
മലിനമാണെന്റിന്നലെകൾ...
മരണമെന്റെ കൂടെ നിഴൽ...
മദദു നൽകി മഗ്ഫിറത്തിൻ
അഹ്‌ലിൽ ചേർക്കുമോ...
മഹബ്ബത്തുള്ളൊരായുസ്സെന്നിൽ അങ്ങു കനിയുമോ...
തങ്ങൾ വേണ്ടെന്നു ചൊന്നതെല്ലാം മാറ്റേണം...
തിങ്കളുരന്നുള്ള ജീവിതം ഹരമാവേണം...(2)
ലങ്കുന്ന പൂമുഖമേ കണ്ടു മടങ്ങേണം...
ചെങ്കുള്ള നാമം ബിണ്ട് പിരിയാൻ വിധി തരണം...

©Midlaj Thiruvambady Blogspot

_______________________________________

മുത്ത് നബി Vol 02
മുത്ത് നബി Vol 02 Lyrics
എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ
എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ Lyrics

muth nabi vol 02 song lyrics
muth nabi vol 02 lyrics
enikkente rasoolulla mapp nalkumo song lyrics
enikkente rasoolulla mapp nalkumo lyrics
swadique azhari perinthattiri new song lyrics
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
                     

Post a Comment

0 Comments

Close Menu