മുനീറുൽ ആലം | സത്യ സാര ശോഭ | Sathya Saara Shoba | Song Lyrics | Abinas Calicut | Thajudheen Cherooppa | Jafar Sa'adi Irikkur
സത്യ സാര ശോഭ സിറാജായ്..
മുത്ത് ത്വാഹ നൂറ് റസൂല്...2
മധു താരകം മഹ്ബൂബെ...2
മലർ ദീനിനാത്മ നിലാവെ...
യാ മുനീറൽ ആലമീന..
യാ റാഹതൽ ആശിഖീന..
യാ ഹബീബള്ളാ..
ആശ്രയമായ് ആദി പുരാനവനുമ്മത്തിനേകിയ സയ്യിദര്
ആദരമായ് ആലങ്ങളാകെ മദ്ഹുകൾ പാടിയ പൂ മലര്...2
അഖിലാണ്ടവും പുകൾ പാടി...2
തിരു നോട്ടമരുളാൻ തേടി..
യാ മുനീറൽ ആലമീന..
യാ റാഹതൽ ആശിഖീന..
യാ ഹബീബള്ളാ..
കാവലരെ കാമിൽ റസൂലേ
കനിവിനരുൾ പ്രിയ നായകരെ...
മഹിയിതിലായ് മാലോകർക്കാകെ
മാർഗമതേകിയ തേൻ കുളിരെ..2
കൺ കിനാവിനായ് മിഴി പൂട്ടി..2
പ്രഭ കാട്ടിടാൻ കരം നീട്ടി..
യാ മുനീറൽ ആലമീന..
യാ റാഹതൽ ആശിഖീന..
യാ ഹബീബള്ളാ..
0 Comments