Ad Code

Thirunabi Madh Lyrics App  INSTALL NOW

ഇമാം | പ്രേമ ഗാന പൂ മഴ | Prema Gaana Poo Mazha | Song Lyrics | Badusha Manjeri | Salman Vengara | Mansoor Kilinakkode



Prema gaana

ഇമാം | പ്രേമ ഗാന പൂ മഴ | Prema Gaana Poo Mazha | Song Lyrics | Badusha Manjeri | Salman Vengara | Mansoor Kilinakkode


പ്രേമ ഗാന പൂ മഴ എൻ പ്രാണനേകി പാൽപ്പുഴ...(2)
എന്റെ നാവിലൊരു മധു തീർത്ഥം തന്നെ മദ്ഹ് നബി യാഥാർഥ്യം...
എന്നെ ചേർത്ത് തഴുകും സത്യം പൊന്നെ കാമിലെ നബി നിത്യം...


മാഞ്ഞിടാ മന്ദഹാസം മാറുകില്ലാ പ്രകാശം...
മധുരമാം കിസ്സ പോരിശാ... ഓ....(2)
തേൻ തുള്ളികൾ പൊഴിയുന്നു നറു വെൺ താരകൾ മിന്നുന്നു...
ത്വാഹാ നബി മൊഴിയുന്നു ഇരു ലോകത്തിനും പകരുന്നു...
അഹദിന്റെ ദൂത് പറയുന്നേരം അവരോ നിലാവിലും ചൊങ്കാരം...
അത് കേട്ട സഹചരെ മനതാരിൽ അതി ശ്രേഷ്ഠധാരയാം സംഗീതം...
അത് നെഞ്ചിൽ ചേർത്തോരിലോ വിജയിച്ചു ജീവിതം...
ഈ ഭൂമിയിൽ പരിരക്ഷയാകും ത്വാഹാ നേർ പദം...


സ്നേഹ സ്വര രാഗമല്ലേ മോഹവരമായ മുല്ലേ...
മഹിതമാം പാദം ചേർന്നിടാം ഓ...(2)
പാരിൻ ചിരാതായോരെ എന്നെന്നും മുറാദേ നൂറെ...
പൂ പാർവണം നബിയോരെ പുണ്ണ്യം പെയ്തൊരു ബദറോരെ...
ബദറായി ത്വയ്ബയിൽ ശോഭിച്ചു... ബലദുൽ അമീനിലും പ്രസരിച്ചു...
ബദലില്ലാ പൊൻ പ്രഭ വ്യാപിച്ചു...
ബഷറിൽ കലാമിനെ അറിയിച്ചു...
അത് നെഞ്ചിൽ ചേർത്തോരിലോ വിജയിച്ചു ജീവിതം...
ഈ ഭൂമിയിൽ പരിരക്ഷയാകും ത്വാഹാ നേർ പദം...

Post a Comment

0 Comments

Close Menu