മൊളിയുന്നൽ കഥാറാവീ | Moliyunnal Katharavi | Mappilappatt Lyrics | Murshid Ali Elayoor | Badarudheen Parannur
രചന : ബദ്റുദ്ദീൻ പാറന്നൂർ
ഇശൽ : രണ്ടാം തുതി ഇടച്ചാട്ട് മുറുക്കം ചായ്പ്
മ്യൂസിക് : ശിഹാബ് അരീക്കോട്
മൊളിയുന്നൽ കഥാറാവീ ഇകൽ തളം മഹ്സാബൊർ
എളിതരം സുകൃതരിലേറെ
കരം ചേരും ഉശിരതിനാൽ
തദിയോദും ഇകലതിനാൽ
മദി നിധി ആദി ചോദിയോദി ചൂദർ
മതിവരും മതു കൊതിയായ്
കദിബുകൾ അദ് വുകൾ മതദുകൾ ഇതുവിദം
കൊടുമ കഠിന തരം ഇടുവ കുടിലർ തരം
കേടർചൂട്ടരെ ചമറതിൻ ഖിസയായ് ....(Rept)
മുളു തടൽ കളംതന്നിൽ
മളീഖത്തിനിടം മുന്നിൽ
അരുൾ പടി അതൃപ്പം ചെണ്ടാനെ...(2)
ചെണ്ട് നിണ്ടെ അണി
കണ്ട് കൊണ്ടെ കെണി
കുണ്ട് മാന്തിടര് ബിണ്ടാനെ
ബിണ്ട് കെണ്ടർ അനയ്
കണ്ട് ബേന്തർ ഉനൈ
കണ്ടൻ ഉണ്ടൻ തനമുണ്ടാമെ
മധുമൊളിയായ് കതിരൊളിയായ്
തരളിത മധുരിത മദിരകപ്പതിയതിൽ
ചോദിയോതി പാടി ബദ്റിതു
സാരം പൊരുൾ ഇശലാൽ
അഹ്സാബടൽ ഏശിടലായ് ....(Rept)
മള്ഹറത്തരുൾ പടി
മൊളിയുണ്ടെൻ തിരുകൊടി
തെളിത്തവർ സുകൃതം ചിന്താനെ....(2)
ചിന്തി മുന്തും പണി
ബിന്തം ഏന്തും ഉനൈ
ചിന്ത ബേന്തർ ഉരയൊണ്ടാനെ
തങ്കമാനിതരെ തിങ്കളാം മലരെ
തങ്കളങ്കം കുളിർത്തെണ്ടാരെ
മിക തെളിമാൻ ജിക സൽമാൻ
ഇതുവിധം മദീനയെ ഹഫ്റിടാനനുമതി
തേടി യോതിയേകി തിരുനബി
യേന്തൻ തിരു റഅയാൽ യൊരു മീം മുളം തനിലായ്....(Rept)
മളം പിളുതവർ കല്ലും തളം കിളച്ചവർ കുല്ലും
മിളികളിൽ അളുതും ബന്താനെ....(2)
ഹയ്യനൊയ്യെ ബിളി തുയ്യനെയ്യും തെളി
കയ്യ് മെയ്യും മറന്നൊയ്യാനെ
ഖയ്യുമായവനെ തയ്യലാനെബദർ
മൊയ്യനേകി സ്വബ്ർ മൊയ്യാനെ
മടങ്ങിതിനോർ കിടങ്ങതിനാൽ
പടയിതിനൊടുവരെ തടമതിലിടുവരെ
നോടി ആടി പാടി നളുമിതു താനംപുകളിടലായ് തനിയോനുടെ ഇകലിടലാൽ....(Rept)
0 Comments