Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ഈ ദിനവും ഇരവോതുന്നു ഞാനും | Ee Dinavum Iravothunnu | Song Lyrics | Jafsal Kalppakanchery | CA Pang



ഈ ദിനവും ഇരവോതുന്നു ഞാനും | Ee Dinavum Iravothunnu | Song Lyrics | Jafsal Kalppakanchery | CA Pang


ഈ ദിനവും ഇരവോതുന്നു ഞാനും 
എൻ നോവുകളിൽ
പരിഹാരം തരാൻ  
ഈ മനവും മിഴിവേകുന്ന ജീവും 
എനിക്കേകിടുമെൻ 
പരനോടായ് സദാ 
അരികിലാണെൻ വുജൂദും 
അഹദിലാണെൻ സുജൂദും 
അവനിലാണെന്നുമെന്നും 
എന്റെ കണ്ണീരും 
               

കരുണാ കടാക്ഷം തന്ന് 
കാക്കേണമെന്നേ
കരീമേ സദാ 
കര കേറ്റിടേണം മെല്ലെ 
കഥനത്തിൽ നിന്നും
കബീറേ ഖുദാ 
പാപം പൊറുക്കാൻ
താപം ശമിക്കാൻ
മാപ്പും കൊതിച്ച് 
മഅ*ഫിറത്താൽ
ഖേദം പറഞ്ഞാൽ  
കേണ് കരഞ്ഞാൽ
കാവൽതുരുത്താം
നിന്നിൽ സ്തുതി 
തേടും ദോഷി ഞാൻ 
കൂടും ആശയാൽ
നേടേണമാ സ്വർഗ  ലോകം ഇനി 
                 

ഖബറോടടുക്കും മുന്നെ 
നീക്കേണമെന്റെ
സർവ്വ പിഴ 
കനലായ് എരിയാതെന്നെ
കാട്ടേണം നിന്റെ 
സ്വർഗം ദയ 
ദൂഷ്യം  വെടിഞ്ഞാൽ
ദേഷ്യം അകന്നാൽ
പാശം നിറക്കും 
അഹദിൽ സ്തുതി 
നാശം ചൊരിഞ്ഞാൽ
മോശം നിറഞ്ഞാൽ
മോക്ഷം കൊതിക്കും
അടിയൻ  അതി
പാറും വേഗമാൽ
പാലം കേറുവാൻ
തേടിടും ഞാൻ 
സർവ്വ  നേരം ഇനി 
             

Post a Comment

0 Comments

Close Menu