Ad Code

Thirunabi Madh Lyrics App  INSTALL NOW

അലിയാർ മനം നൊന്ത് | Aliya Manam Nonth | Song Lyrics | Firdhous Kaliyaroad | Nasarudheen Mannarkkad | Firos Nadapuram


അലിയാർ മനം നൊന്ത് | Aliya Manam Nonth | Song Lyrics | Firdhous Kaliyaroad | Nasarudheen Mannarkkad | Firos Nadapuram


അലിയാർ മനം നൊന്ത് കരച്ചിലായി 
അരുമക്കനി ഫാത്തിമ പിരിയലായി...2
മൗത്തിന് അബ് വാബ്‌ തുറന്നു പോയി 
മനസ്സിൽ കുളിരോർമ്മകൾ ബാക്കിയായി..2
              (അലിയാർ )
ചിച്ചിൽ ചിലം കേട്ട ബാല്യകാലം 
മണലിൽ കുടിലുകെട്ടിയ ഓർമകാലം 
ഓടി കളിച്ചോരാ കുസൃതികാലം....
 ഓശാ മുഴക്കിയ അതിർപ്പകാലം 

കദനം പെരുകുന്ന മനസ്സകമിൽ...
 കഥകൾ തെളിയുന്നു ഖൽബമിൽ...2
              (അലിയാർ )
മുത്ത് റസൂലിന്റെ തിരുമുബാകെ...
നാണം പെരുത്തൊറെ അണഞ്ഞ നേരം 
 തരണം ഫാത്തിമാനെ ഇണയായെന്നിൽ
 തന്നെയായ്  തുണയായി സഖിയായ്  പാരിൽ

 ഒടുവിൽ കാനോത്ത് കഴിഞ്ഞു ചോങ്കിൽ 
ഓമൽ ഹസൻഹുസൈനാരെ മാതാവായ്....2
                   (അലിയാർ )
 സഹനക്കടലായ ഫാത്തിമത്ത്
 സ്വർഗ്ഗനാരികൾക്ക് സയ്യിദത്ത്
 പുണ്യ റസൂലിന്റെ ബിള്അതോര്...
 പുണ്യ പകൽലോനിൽ അണഞ്ഞു നേര്...

നാളെ ഉടയോന്റെ തിരു ജന്നത്തിൽ 
കാണാൻ പ്രിയ ബീവി മഅസ്സലാമാ....2
                  (അലിയാർ ) 2
                   (മൗത്തിന് ) 2

Post a Comment

0 Comments

Close Menu