വാ കൂട്ടരേ | Va Koottare | SSF Song Lyrics | Vipplava Ganam | Thwaha Thangal Pookkottur
എസ് എസ് എഫ് സിന്ദാബാദ്...(2)
ധാർമിക വിപ്ലവം സിന്ദാബാദ്...
വാ കൂട്ടരെ ഉയർത്തൂ കൈകളെ
വിളിക്കൂ ധർമ്മസമര വിപ്ലവപ്രഘോഷമേ...
ഈ കൈകളിൽ തിളച്ച ചോരയിൽ
പടർത്തണം കരുത്തുറച്ച ധർമ്മമുദ്രയെ...(2)
ഈ പുലരികൾ നമുക്കൊരുക്കണം...
ഇടർച്ച ദൂരെ മാറ്റി വെച്ച നാൾ പിറക്കണം...
ഈ കനലുകൾ വെളിച്ചമാവണം...
തികഞ്ഞ ധർമ്മബോധമേറ്റ്
ശക്തരാവണം...(2)
പുതിയ സമരചലനമിവിടെ
പിറവി കൊള്ളണം...
പക വെടിയണം മനമുണരണം
ധർമ്മം പുലരണം...(2)
(വാ കൂട്ടരെ...)
കൺമുനകളിൽ വിശുദ്ധി പതിയണം....
നിനച്ച സ്വർഗ്ഗലോകം നമ്മിലൂടെ കാണണം...
കാതുകളിലെ മുഴക്കമറിയണം
കർമ്മവീചികൾക്ക് ധർമ്മശബ്ദമേകണം...(2)
വരിക വരിക വഴി പകരുക ധർമ്മസഹചരേ
മലിന ഭൂമിയില്ല നമ്മളുണരും കാലമേ...(2)
(വാ കൂട്ടരെ...)
എസ് എസ് എഫ് സിന്ദാബാദ്...(3)
ധാർമിക വിപ്ലവം സിന്ദാബാദ്
എസ് എസ് എഫ് സിന്ദാബാദ്
ധാർമിക വിപ്ലവം സിന്ദാബാദ്
©Midlaj Thiruvambady Blogspot
1 Comments
😍😍
ReplyDelete