Ad Code

Thirunabi Madh Lyrics App  INSTALL NOW

യാ സയ്യിദി സ്വർണ വർണച്ചിറകേറി | Ya Sayyidi Swarna | Fidaka Ummi | With Lyrics | Hisham Koothupparamb | Noushad Baqavi


 

Ya Sayyidi

യാ സയ്യിദീ സ്വർണ വർണച്ചിറകേറി | Ya Sayyidi Swarna | Fidaka Ummi | With Lyrics | Hisham Koothupparamb | Noushad Baqavi


യാ സയ്യിദീ സ്വർണ വർണച്ചിറ കേറി
എന്റെ ഖൽബറയിൽ  പൊന്നറയൊരുക്കീടുമോ...
യാ സനദീ സ്വർഗ സുഗന്ധമൊന്നേകിമെല്ലേ 
സാന്ത്വനമീ  റൂഹിന്നേകുമോ...
യാ ശഫീ ഈ സ്വപ്ന കൂട്ടിനുള്ളിൽ പറന്നെത്തി 
സങ്കടങ്ങൾ തീർത്തീടുമോ
ഞാനന്ന് ജനിച്ചില്ലാ..
ജ്ഞാനപ്പുഴ നീന്തീലാ...
ഞാനാനാട്ടിൻ പുൽകൊടിയെ പോലും കണ്ടീലാ...(2)


ഓർക്കും ഞാനാ ചരിതങ്ങൾ
ഒഴുകിത്തീരും നയനങ്ങൾ
യാനബിയേ യാനബിയേ.
ഫിദാക ഉമ്മീ
നിഴലായ് കൂടെ നിന്നെങ്കിൽ
നിറയെ പുണരാൻ തന്നെങ്കിൽ
യാനബിയേ യാ നബിയേ
ഫിദാക അബീ...
എന്നും ചാരെ ഇരുന്നേനെ
അന്നം പോലും വെടിഞ്ഞേനേ..
ഖിദമത്തിന്റെ കൊട്ടാരത്തിലെ രാജാവായേനേ...
ഹൗളിൻപാനം ഇല്ലേലും..
ഖൗഫാഹശ്റിൽ തന്നാലും
ത്വാഹാനബിതൽ തിരുനൂറൊന്ന് പുൽകാൻതന്നാലും
പുൽകാൻതന്നാലും..


പ്രാണനെക്കാൾ പ്രേമിച്ചു
പ്രാർത്ഥനയിൽ ഞാൻ യാചിച്ചു യാ നബിയേ 
യാ നബിയേ 
ഖുദ്ബീ ഐദീനാ
സ്വർഗകൂടിൻ ചാരത്ത്
സ്വന്തത്തെക്കാൾ മുഹബത്ത് യാനബിയേ യാ നബിയേ
തീർക്കു ഹാജത്ത്
അമൃതം തൂകിയ സുൽത്താനേ...
അഴകിൻ പൂക്കളെ ബുസ്താനേ...
അനുരാഗത്തിൻ തോണി തുഴഞ്ഞാൽ
അടുത്തിരിക്കേണേ (2)
പ്രായം പേറി നരച്ചാലും
ഭ്രാന്തൻ എന്നു വിളിച്ചാലും
ത്വാഹാ നബിതൽ തിരുനൂറൊന്ന് പുൽകാൻ തന്നാലും
പുൽകാൻ തന്നാലും..


Post a Comment

0 Comments

Close Menu